തൃശ്ശൂരിൽ  ജോൺ ബ്രിട്ടാസിനെ മത്സരിപ്പിക്കാൻ സിപിഎം 

JANUARY 30, 2026, 9:23 PM

തൃശ്ശൂർ: സിപിഐയുടെ സ്ഥിരം മണ്ഡലമായ  തൃശ്ശൂരിൽ  നിലവിലെ രാജ്യസഭാംഗം ജോൺ ബ്രിട്ടാസിനെ മത്സരിപ്പിക്കാൻ സിപിഎം  നീക്കം. ബ്രിട്ടാസ് മത്സരിക്കുന്നത് സംസ്ഥാനത്താകെ ഇടതുമുന്നണിക്ക് ഗുണം ചെയ്യുമെന്ന വിലയിരുത്തലുമുണ്ട്.

ഡോൺ ബോസ്കോ സ്കൂളിലും കേരളവർമ കോളേജിലും പഠിച്ച ബ്രിട്ടാസിന് തൃശ്ശൂരിൽ വിപുലമായ ബന്ധങ്ങളുണ്ട്. മണിപ്പുർ വിഷയത്തിലും കന്യാസ്ത്രീ പ്രശ്നത്തിലും ബ്രിട്ടാസ് നടത്തിയ ഇടപെടൽ പാർട്ടിക്കതീതമായി വോട്ടുകൾ നേടിത്തരുമെന്നാണ് പാർട്ടി കരുതുന്നത്.

സിപിഐയുടെ സിറ്റിങ് എംഎൽഎ പി. ബാലചന്ദ്രൻ ജയിച്ചത് 946 വോട്ടിനാണ്.അതിനുശേഷം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് മണ്ഡലത്തിൽ വോട്ട് കുറഞ്ഞു.

vachakam
vachakam
vachakam

തദ്ദേശ തിരഞ്ഞെടുപ്പിൽ തൃശ്ശൂർ മണ്ഡലം ഉൾപ്പെടുന്ന തൃശ്ശൂർ കോർപറേഷനിൽ യുഡിഎഫ് വലിയ ഭൂരിപക്ഷം നേടി അധികാരം കൈയടക്കുകയും ചെയ്തു. കോർപറേഷന്റെ പല ഡിവിഷനുകളിലും എൽഡിഎഫ് സ്ഥാനാർഥികൾ മൂന്നാംസ്ഥാനത്തേക്കുപോയി. മൂന്നു ഡിവിഷനുകളിൽ 200-ൽത്താഴെ വോട്ടാണ് കിട്ടിയത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam
vachakam