കണ്ണൂർ: നിലമ്പുരിൽ പരാജയ ഭീതി മൂലം സത്യങ്ങൾ വളച്ചൊടിക്കാൻ സി പി എം ശ്രമിക്കുകയാണെന്ന് കെ പി സി സി രാഷ്ട്രീയ കാര്യ സമിതി അംഗം കെ സി ജോസഫ് കുറ്റപ്പെടുത്തി.
പെൻഷൻ മനഃപൂർവം കുടിശിഖ വരുത്തുകയും തെരഞ്ഞെടുപ്പിന് തൊട്ടു മുൻപ് കുടിശിഖ നൽകുകയും ചെയ്യുന്ന രീതിയാണ് കഴിഞ്ഞ നിയമസഭാ - ലോക്സഭാ തെരഞ്ഞുടുപ്പുകളിൽ പിണറായി സർക്കാർ സ്വീകരിച്ചത് .
ഇത് ചൂണ്ടിക്കാണിച്ച കെ സി വേണുഗോപാലിന്റെ വാക്കുകളെ വളച്ചൊടിക്കുന്ന സി പി എം നേതാക്കൾ ആടിനെ പട്ടിയാക്കാനാണ് ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് മാത്രം പെൻഷൻ കുടിശിഖ നൽകുന്നത് ദുരുദ്ദേശത്തോടെ തന്നെയാണ് .
മന്ത്രിമാരുടെയും സർക്കാർ ജീവനക്കാരുടെയും ശമ്പളം എല്ലാ മാസവും കൃത്യമായി നൽകുന്ന പിണറായി സർക്കാർ എന്ത് കൊണ്ടാണ് പാവങ്ങളുടെ പെൻഷൻ മാത്രം കുടിശിഖ വരുത്തുന്നതെന്ന് ധനമന്ത്രി ബാലഗോപാൽ വ്യക്തമാക്കണം .
കേരളത്തിൽ ആദ്യമായി ക്ഷേമ പെൻഷൻ ഏർപ്പെടുത്തിയത് ശ്രീ ആർ ശങ്കർ നയിച്ച കോൺഗ്രസ് സർക്കാരാണെന്ന് കാര്യം സി പി എം വിസ്മരിക്കരുതെന്ന് കെ സി ജോസഫ് പറഞ്ഞു
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

വൈക്കം നടുക്കത്തിൽ; സി.പി.ഐ ഓഫീസിലെ കർഷക ആത്മഹത്യ ഇടതുപക്ഷത്തെ പ്രതിരോധത്തിലാക്കുമോ?
കേരളം 2026: 'പ്രളയക്കൈക്കൂലി' വിവാദം; രാഷ്ട്രീയ ഭൂകമ്പമായി കുഴൽനാടന്റെ വെളിപ്പെടുത്തൽ!
കേരളം 2026: ആവേശത്തിന് വിരാമം; ഇനി 48 മണിക്കൂർ നിശബ്ദതയുടെ 'മാന്ത്രിക' യുദ്ധം!
എഫ്.സി.ആർ.എ 2026: ക്രിസ്തീയ സഭകളുടെ ആശങ്കയും ബി.ജെ.പിയുടെ രാഷ്ട്രീയ പ്രതിസന്ധിയും