'പറഞ്ഞതിൽ തെറ്റില്ല'; ഊർമിള മണ്ഡോദ്കറിനെ 'സോഫ്റ്റ് പോൺ സ്റ്റാർ' എന്ന് വിശേഷിപ്പിച്ചതിൽ ഉറച്ചുനിൽക്കുന്നതായി കങ്കണ റണാവത്ത്

MARCH 28, 2024, 3:54 PM

നടിയും ബിജെപി നേതാവുമായ കങ്കണ റണാവത്ത് നടി ഊർമിള മണ്ഡോദ്കറിനെ 'സോഫ്റ്റ് പോൺ സ്റ്റാർ' എന്ന് വിശേഷിപ്പിച്ചതിൽ ഉറച്ചുനിൽക്കുന്നതായി വ്യക്തമാക്കി രംഗത്ത്. ടൈംസ് നൗ പരിപാടിയിൽ സംസാരിക്കവേ ആണ് "പോൺ സ്റ്റാർ", "സോഫ്റ്റ് പോൺ" തുടങ്ങിയ പദങ്ങൾ എതിർക്കപ്പെടേണ്ടതായി തോന്നുന്നില്ലെന്ന് താരം പറഞ്ഞത്. ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ നിന്ന് ബി.ജെ.പി സ്ഥാനാർത്ഥിയായി ജനവിധി തേടുകയാണ് കങ്കണ.

കങ്കണയുടെ 2020-ലെ ഒരു വീഡിയോ അടുത്തിടെ വൈറലായിരുന്നു, അതിൽ സഹതാരം ഊർമിള മണ്ഡോദ്കറിനെ "സോഫ്റ്റ് പോൺ സ്റ്റാർ" എന്നാണ് കങ്കണ വിളിക്കുന്നത്. ഇപ്പോൾ കോൺഗ്രസ് നേതാവ് സുപ്രിയ കങ്കണ റണാവത്തിനെ നടത്തിയ പരാമർശം വിവാദമായ സാഹചര്യത്തിലാണ് കങ്കണയുടെ പഴയ വീഡിയോയും സോഷ്യൽ മീഡിയ കുത്തിപ്പൊക്കിയത്.

അതേസമയം താൻ നടത്തിയ പരാമർശത്തിൽ എന്താണ് കുഴപ്പമെന്നും, അതിനെ ഒരിയ്ക്കലും അപമാനമായി കാണേണ്ടതില്ലെന്നുമാണ് കങ്കണ ഇപ്പോൾ പ്രതികരിച്ചത്. ഊർമിള മണ്ഡോദ്കറിനെ അപമാനിക്കാൻ എനിക്ക് യാതൊരു ഉദ്ദേശവും ഉണ്ടായിരുന്നില്ലെന്നും വിവാദ പരാമർശത്തെക്കുറിച്ച് ചോദിച്ചപ്പോൾ കങ്കണ വ്യക്താമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam
vachakam