ശിഖണ്ഡി!  കെ മുരളീധരനെതിരെ രൂക്ഷ വിമര്‍ശനവുമായി  കെ സുരേന്ദ്രൻ 

MARCH 9, 2024, 4:45 PM

കോട്ടയം:  കെ മുരളീധരനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത്. മുരളീധരനെ ശിഖണ്ഡിയെന്ന് വിളിച്ചാണ് കെ സുരേന്ദ്രന്‍റെ വിമര്‍ശനം. 

എല്ലായിടത്തും തോൽപ്പിക്കാൻ വേണ്ടി ഇറങ്ങുന്ന ശിഖണ്ഡിയാണ് കെ മുരളീധരനെന്നാണ് കെ സുരേന്ദ്രൻ പരിഹസിച്ചത്.

സ്വന്തം മാതാവിനെ ആക്ഷേപിച്ച കോൺഗ്രസിലെ സാമൂഹ്യ വിരുദ്ധരെ തള്ളിപ്പറയാൻ പോലും മുരളീധരൻ തയാറായില്ല. എൻഡിഎയെ തോൽപ്പിക്കാൻ അച്ചാരം വാങ്ങിയാണ് മുരളി വന്നിരിക്കുന്നത് എന്നും സുരേന്ദ്രന്‍ വിമര്‍ശിച്ചു.

vachakam
vachakam
vachakam

പത്മജയുടെ പിതൃത്വത്തെ കോൺഗ്രസുകാർ ചോദ്യം ചെയ്യുന്നുവെന്ന്   സുരേന്ദ്രൻ വിമർശിച്ചു. ഇതിന് രമേശ് ചെന്നിത്തല മറുപടി പറഞ്ഞു. എന്നാൽ മുരളീധരൻ മറുപടി പറയാൻ തയ്യാറായില്ല. 

രാഷ്ട്രീയത്തിൽ മര്യാദ കാണിക്കണം. ബിജെപിയെ തോൽപ്പിക്കാൻ ആരുമായും കോൺ​ഗ്രസ് കൂട്ടുകൂടും. അനിൽ ആന്റണിയുടെ ബിജെപി പ്രവേശനത്തിൽ എ കെ ആന്റണി പ്രതികരിച്ചത് വളരെ പക്വതയോടെയാണ്. മുരളീധരൻ നിരവധി പാർട്ടികൾ മാറിയിട്ടുണ്ട്. എന്നിട്ടാണ് ബിജെപിയിൽ ചേർന്ന പത്മജയെ വിമർശിക്കുന്നത്. യുഡിഎഫും എൽഡിഎഫും വികസന വിരോധികളായ മുന്നണികളാണ്. മോദി ​ഗ്യാരന്റിക്ക് മാത്രമേ കേരളത്തെ രക്ഷിക്കാനാകൂ എന്നും കെ സുരേന്ദ്രൻ പറഞ്ഞു 

 

vachakam
vachakam
vachakam

 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam