ഇടതുമുന്നണിയിൽ ഹാപ്പിയാണ്! മുന്നണിമാറ്റം തള്ളി ജോസ് കെ മാണി

JUNE 27, 2025, 2:16 AM

കോട്ടയം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന് പിന്നാലെ കേരള കോൺ​ഗ്രസ് എമ്മിനെ കോൺ​ഗ്രസിലേക്ക് ക്ഷണിക്കുമെന്ന് ചില മുതിർന്ന കോൺ​ഗ്രസ് നേതാക്കൾ പ്രസ്താവന നടത്തിയിരുന്നു, ഇതിന് പിന്നാലെ മുന്നണി മാറ്റ അഭ്യൂഹങ്ങൾ തള്ളി രം​ഗത്തെത്തിയിരിക്കുകയാണ് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. 

ഘടകകക്ഷികളെ തേടി യുഡിഎഫ് പോകുന്ന അവസ്ഥ നിലമ്പൂരിലെ വിജയം സംസ്ഥാനത്തെ ജനങ്ങളുടെ വിധിയല്ല എന്ന് തെളിയിക്കുന്നു. തങ്ങൾക്ക് മുന്നണി മാറേണ്ട ഒരു സാഹചര്യവും നിലവിലില്ലെന്നും ജോസ് കെ മാണി പറഞ്ഞു.

 ഇടതുമുന്നണിയിൽ തങ്ങൾ ഹാപ്പിയാണെന്നും യുഡിഎഫ് നേതാക്കളുമായി ആശയവിനിമയം നടത്തിയിട്ടില്ല എന്നും ജോസ് കെ മാണി മാധ്യമപ്രവർത്തകരോട് പറഞ്ഞു. 

vachakam
vachakam
vachakam

 കേരള കോൺഗ്രസ് എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനെത്തിയപ്പോഴായിരുന്നു ജോസ് കെ മാണി മുന്നണി മാറ്റം തള്ളി രംഗത്തുവന്നത്.

കഴിഞ്ഞ തവണത്തെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് അർഹതപ്പെട്ട സീറ്റുകൾ ലഭിച്ചിരുന്നില്ലെന്നും അതിനാൽ ഇത്തവണ കൂടുതൽ സീറ്റുകൾ മുന്നണിയിൽ ആവശ്യപ്പെടുമെന്നും ജോസ് കെ മാണി വ്യക്തമാക്കി.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam
vachakam