തൃക്കരിപ്പൂരിൽ കേരള കോൺഗ്രസ് സ്ഥാനാർത്ഥിയായി  ജെറ്റോ ജോസഫ് 

MARCH 5, 2026, 11:02 PM

കാഞ്ഞങ്ങാട്:  തൃക്കരിപ്പൂർ നിയോജകമണ്ഡലത്തിൽ നിന്ന് കേരള കോൺഗ്രസ് സ്ഥാനാർത്ഥിയായി ജില്ലാ പ്രസിഡന്റ് ജെറ്റോ ജോസഫ് ജനവിധി തേടിയേക്കുമെന്ന് റിപ്പോർട്ട്. 

 നേതൃത്വത്തിന്റെ അനുമതി ലഭിച്ചാൽ ഉടൻ തന്നെ പ്രവർത്തനങ്ങൾ ആരംഭിക്കാനാണ്പാർട്ടി ജില്ലാ കമ്മിറ്റി. യോഗത്തിൽ തീരുമാനിച്ചിരിക്കുന്നത്. 

യുഡിഎഫിൽ അനിശ്ചിതത്വം നിലനിൽക്കേയാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗം സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. 

vachakam
vachakam
vachakam

അതേസമയം ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് യുഡിഎഫ് സംസ്ഥാന നേതൃത്വവും കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുമാണ്. എന്നാൽ സ്ഥാനാർത്ഥിയെ സംബന്ധിച്ച് പലയിടങ്ങളിലും നടക്കുന്ന പ്രചരണങ്ങൾ നല്ല ഉദ്ദേശത്തോടെ അല്ലെന്നും ഇത്തരം അനാവശ്യ പ്രചരണങ്ങളെ പാർട്ടി ഒറ്റക്കെട്ടായി ശക്തമായി നേരിടുമെന്നും ജെറ്റോ ജോസഫും പാർട്ടി ജനറൽ സെക്രട്ടറി പ്രിൻസ് ജോസഫും വ്യക്തമാക്കിയിട്ടുണ്ട്. 

അതേസമയം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി സിപിഐഎം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ഡോ വിപിപി മുസ്തഫ ആണെന്ന് ഉറപ്പായിട്ടുണ്ട്.


vachakam
vachakam
vachakam

 


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam
vachakam