സര്‍ക്കാര്‍ വിവരങ്ങള്‍ ഇന്ത്യ അറിയുന്നത് ട്രംപ് വഴി;  മോദി ട്രംപിന് കീഴ്‌പ്പെട്ടെന്ന് കോണ്‍ഗ്രസ്

FEBRUARY 2, 2026, 8:15 PM

ന്യൂഡല്‍ഹി: ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത് എത്തിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്. സ്വന്തം സര്‍ക്കാരിന്റെ വിവരങ്ങള്‍ ഇന്ത്യ അറിയുന്നത് ട്രംപ് പറഞ്ഞാണെന്നായിരുന്നു കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശിന്റെ പരിഹാസം. മോദി ട്രംപിന് കീഴ്‌പ്പെട്ടെന്നും ജയറാം രമേശ് ആരോപിച്ചു.

'ഡൊണാള്‍ഡ് ട്രംപ് വാഷിംഗ്ടണ്‍ ഡിസിയില്‍ നിന്ന് ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. റഷ്യയില്‍ നിന്നും വെനിസ്വേലയില്‍ നിന്നുമുള്ള ഇന്ത്യയുടെ എണ്ണ വാങ്ങലുകളെക്കുറിച്ചുള്ള അപ്ഡേറ്റുകള്‍ അദ്ദേഹം വാഷിംഗ്ടണില്‍ നിന്ന് പ്രഖ്യാപിച്ചു. ഇപ്പോള്‍ അദ്ദേഹം വാഷിംഗ്ടണില്‍ നിന്ന് ഒരു ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ പ്രഖ്യാപിച്ചു. മിസ്റ്റര്‍ മോദി ഒടുവില്‍ കീഴടങ്ങിയെന്നാണ് തോന്നുന്നത്. തീര്‍ച്ചയായും ഇതിന് എല്ലാ ഇടപാടുകളുടെയും പിതാവാകാന്‍ കഴിയില്ല'- എന്നാണ് അദ്ദേഹം എക്‌സില്‍ കുറിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam
vachakam