കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് നരസിംഹ റാവുവിനെ ബലിയാടാക്കിയത് ഗാന്ധി കുടുംബം: ചെറുമകന്‍ സുഭാഷ്

FEBRUARY 9, 2024, 7:40 PM

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ഭാരതരത്ന പ്രഖ്യാപിച്ചതിന് പിന്നാലെ ഗാന്ധി കുടുംബത്തെ വിമര്‍ശിച്ച് അന്തരിച്ച പ്രധാനമന്ത്രി പി വി നരസിംഹ റാവുവിന്റെ ചെറുമകനും ബിജെപി നേതാവുമായ എന്‍ വി സുഭാഷ്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പരാജയങ്ങള്‍ക്ക് നരസിംഹ റാവുവിനെ ബലിയാടാക്കുന്നതില്‍ ഗാന്ധി കുടുംബം നിര്‍ണായക പങ്കുവഹിച്ചെന്ന് സുഭാഷ് ആരോപിച്ചു.  

'പി വി നരസിംഹ റാവു കോണ്‍ഗ്രസ് പാര്‍ട്ടിക്കാരനാണെങ്കിലും പ്രധാനമന്ത്രി മോദി അദ്ദേഹത്തിന് ഭാരത് രത്‌ന പുരസ്‌കാരം നല്‍കി. ഇപ്പോള്‍ ഞാന്‍ യുപിഎ സര്‍ക്കാരിനെ, പ്രത്യേകിച്ച് ഗാന്ധി കുടുംബത്തെ കുറ്റപ്പെടുത്തുന്നു. 2004 മുതല്‍ 2014 വരെ, കേന്ദ്രത്തില്‍ യുപിഎ സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍, ഭാരതരത്ന പോകട്ടെ, ഏതെങ്കിലും അവാര്‍ഡുകള്‍ നല്‍കിയോ? കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പരാജയങ്ങള്‍ക്ക് നരസിംഹ റാവുവിനെ ബലിയാടാക്കുന്നതില്‍ ഗാന്ധി കുടുംബം വളരെ നിര്‍ണായക പങ്ക് വഹിച്ചു,' സുഭാഷ് പറഞ്ഞു.

റാവുവിന് ഭാരതരത്നം വൈകുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെന്നും ഇപ്പോള്‍ ലഭിച്ചതില്‍ വളരെ വികാരാധീനനാണെന്നും സുഭാഷ് കൂട്ടിച്ചേര്‍ത്തു. വലിയ ബഹുമതിയായാണ് കുടുംബം പുരസ്‌കാരത്തെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam
vachakam