ഡൽഹി: ലീഗിനും കോൺഗ്രസിനും പരസ്പര വിശ്വാസമില്ലാതെയായെന്നും ലീഗിന്റെ ഔദാര്യത്തിൽ കഴിയുന്ന പാർട്ടിയായി കോൺഗ്രസ് മാറിയെന്നും സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ.
കോൺഗ്രസ് ആകെ ചിതറിക്കിടക്കുകയാണെന്നും ഗ്രൂപ്പുകളായി തിരിഞ്ഞ് തമ്മിൽതല്ലുന്ന പാർട്ടിയായി മാറിയ അവർക്ക് എന്ത് ലക്ഷ്യമാണ് ഉള്ളതെന്നും ഇ പി ജയരാജൻ ചോദിച്ചു.
വ്യക്തമായ ഒരു കാഴ്ചപ്പാടില്ലാത്ത കാരണമാണ് അവർ ഇപ്പോഴും അൻവറിന്റെ പിന്നാലെ നടക്കുന്നത്. അൻവറിനെ തള്ളിപ്പറയുമ്പോൾ തന്നെ രാത്രി തലയിൽ മുണ്ടിട്ട് കാണാൻ ചെല്ലുകയാണ് കോൺഗ്രസ് എന്നും ജയരാജൻ വിമർശിച്ചു.
പി വി അൻവറിന്റെ വാക്കുകൾക്ക് ഒരു വില പോലും കല്പിക്കേണ്ട. അൻവർ വാക്കുകൾ മാറ്റിപ്പറയുകയാണ്. മണ്ഡലത്തിൽ അൻവറിന് ഒരു സാധ്യതയും സ്വാധീനവും ഇല്ല, കാഴ്ചപ്പാടും ഇല്ല.
എൽഡിഎഫിന്റെ വോട്ട് പാർട്ടിക്ക് തന്നെ ലഭിക്കുമെന്നും വ്യത്യസ്ത പാർട്ടികൾക്ക് പിന്നിൽ അണിനിരന്നിരുന്ന ജനങ്ങളും പാർട്ടിക്ക് വോട്ട് ചെയ്യമെന്നും ഇ പി വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

എഫ്.സി.ആർ.എ 2026: ക്രിസ്തീയ സഭകളുടെ ആശങ്കയും ബി.ജെ.പിയുടെ രാഷ്ട്രീയ പ്രതിസന്ധിയും
ഗുരുവായൂർ 2026: 'ഹിന്ദു എംഎൽഎ' മുതൽ 'ഫ്ളെക്സ് വിവാദം' വരെ; ഗോപാലകൃഷ്ണന്റെ തന്ത്രം
FCRA 2026: ബി.ജെ.പിയുടെ ക്രിസ്തീയ നയതന്ത്രത്തിന് 'പാര'യോ? കേരളത്തിലെ പുതിയ വോട്ട് സമവാക്യങ്ങൾ!
ഇന്ത്യ ഉറ്റുനോക്കുന്ന അങ്കത്തട്ട്; തമിഴകത്തെ വിധി ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം മാറ്റിവരയ്ക്കുമോ?