നിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള തീയതി ഇന്ന് അവസാനിക്കും.
തൃണമൂൽ കോൺഗ്രസ് പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാർഥി പി.വി അൻവറിന് ചിഹ്നവും ഇന്ന് ലഭിക്കും. കഴിഞ്ഞ രണ്ട് തവണയും മത്സരിച്ച് വിജയിച്ച ഓട്ടോറിക്ഷ തന്നെ ചിഹ്നമായിലഭിക്കുമെന്നാണ് അൻവർ ക്യാമ്പിൻ്റെ പ്രതീക്ഷ.
സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം പ്രധാന മുന്നണി സ്ഥാനാർത്ഥികൾ ഉൾപ്പെടെ 14 സ്ഥാനാർത്ഥികളാണ് അവശേഷിക്കുന്നത്.
ഇതിൽ അവസാന നിമിഷം പി വി അൻവർ പത്രിക പിൻവലിക്കുമോ എന്നാണ് ആകാംക്ഷ. പത്രിക സമർപ്പിച്ച് രണ്ട് ദിവസമായിട്ടും അൻവർ പ്രചരണരംഗത്തേക്ക് ഇറങ്ങാത്തതാണ് സംശയത്തിന് വഴിയൊരുക്കുന്നത്.
മണ്ഡലത്തിൽ സ്ഥാനാർഥികൾ രണ്ടാം ഘട്ട പ്രചാരണം സജീവമാക്കി.യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് എടക്കര ,കരുളായി പഞ്ചായത്തുകളിലാണ് ഇന്ന് പര്യടനം നടത്തുന്നത്. മൂത്തേടം പഞ്ചായത്തിലാണ് എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജിൻറെ പര്യടനം. എൻഡിഎ സ്ഥാനാർഥി മോഹൻ ജോർജും, എസ്‍ഡിപിഐ സ്ഥാനാർഥി സാദിഖ് നടുത്തൊടിയും പ്രചാരണത്തിൽ സജീവമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

കേരളം 2026: വിധിദിനത്തിന് മുൻപുള്ള നിശബ്ദ യുദ്ധം; അടിയൊഴുക്കുകൾ ആർക്കൊപ്പം?
വൈക്കം നടുക്കത്തിൽ; സി.പി.ഐ ഓഫീസിലെ കർഷക ആത്മഹത്യ ഇടതുപക്ഷത്തെ പ്രതിരോധത്തിലാക്കുമോ?
കേരളം 2026: 'പ്രളയക്കൈക്കൂലി' വിവാദം; രാഷ്ട്രീയ ഭൂകമ്പമായി കുഴൽനാടന്റെ വെളിപ്പെടുത്തൽ!
കേരളം 2026: ആവേശത്തിന് വിരാമം; ഇനി 48 മണിക്കൂർ നിശബ്ദതയുടെ 'മാന്ത്രിക' യുദ്ധം!