നിലമ്പൂരിലെ സിപിഎം സ്ഥാനാർഥി ആര്? ചർച്ചകൾ മുറുകുന്നു

MAY 26, 2025, 9:05 PM

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ സിപിഎം സ്ഥാനാർഥിയെ സംബന്ധിച്ച ചർച്ചകൾ ഇന്ന് ആരംഭിക്കും. 

പൊതുസ്വതന്ത്രനെ പരിഗണിക്കണം എന്നാണ് ഇതുവരെയുള്ള പാർട്ടി നിലപാട്. യു.ഷറഫലി, ജില്ലാ പഞ്ചായത്ത് അംഗം ഷെറോണ റോയ്, എം തോമസ് മാത്യു എന്നിവർ ചർച്ചയിലുണ്ട്. 

ഇന്ന് നിലമ്പൂരിൽ ചേരുന്ന മണ്ഡലം കമ്മിറ്റി യോഗം പ്രാഥമിക സ്ഥാനാർഥി പട്ടിക തയ്യാറാക്കും.

vachakam
vachakam
vachakam

 സംസ്ഥാന നേതൃത്വത്തിന്റെ അനുമതിയോടെയായിരിക്കും സ്ഥാനാർഥി പ്രഖ്യാപനം. 

പാർട്ടി ചിഹ്നത്തിൽ മത്സരിക്കാൻ തീരുമാനിച്ചാൽ എം.സ്വരാജിന്റെ പേരിനാകും പ്രഥമ പരിഗണന. ഡിവൈഎഫ്ഐ ജില്ലാപ്രസിഡൻറ് പി. ഷബീറിന്‍റെ പേരും ഉയർന്നു കേൾക്കുന്നുണ്ട്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam