കൊച്ചി: പറവൂരിൽ വി ഡി സതീശനെതിരെ ഇ ടി ടൈസൺ രംഗത്തിറിങ്ങും. നിലവിൽ കയ്പമംഗലം എംഎൽഎയാണ് ഇ ടി ടൈസൺ.
രണ്ട് ടേമിന് ശേഷമാണ് ഇ ടി ടൈസൺ പറവൂരിൽ എത്തുന്നത്. ഇത് സംബന്ധിച്ച് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവിൽ ധാരണയായി. സതീശനെതിരെ ടൈസണിന് മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ സാധിക്കുമെന്നാണ് സിപിഐ പ്രതീക്ഷിക്കുന്നത്.
ജില്ലാ നേതൃത്വം തയ്യാറാക്കിയ സാധ്യതാ പട്ടികയിൽ ഇ ടി ടൈസണിന്റെ പേര് ഉണ്ടായിരുന്നില്ല. എറണാകുളം സിപിഐ മുൻ ജില്ലാ സെക്രട്ടറി കെ എം ദിനകരൻ, സംസ്ഥാന കൗൺസിൽ അംഗം കമലാ സദാനന്ദൻ, ജില്ലാ കൗൺസിൽ അംഗം കെ ബി അറുമുഖൻ എന്നിവരുടെ പേരുകളായിരുന്നു പട്ടികയിൽ ഉണ്ടായികുന്നത്.
സാധ്യതാ പട്ടിക ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തിന് കൈമാറുകയും ചെയ്തിരുന്നു.
ഇതിനിടെ എഐവൈഎഫ് നേതാവ് ബിബിൻ ദിനകരനെ പരിഗണിക്കണമെന്ന അഭിപ്രായവും ഉയർന്നിരുന്നു. എന്നാൽ ഇതെല്ലാം തള്ളിയാണ് ഇ ടി ടൈസണിലേക്ക് സിപിഐ എത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

അധികാരമോഹം vs ജനാധിപത്യ പക്വത: കോൺഗ്രസിലെ മുഖ്യമന്ത്രി കളി കേരളത്തിന് നൽകുന്ന സന്ദേശമെന്ത്?
കേന്ദ്രത്തിന് കറുത്ത ദിനം; ഫെഡറല്‍ സംവിധാനം അട്ടിമറിക്കാനുള്ള കേന്ദ്ര നീക്കം പരാജയപ്പെട്ടത് ജനാധിപത്യത്തിന്റെ
കോൺഗ്രസിൽ 'മുഖ്യമന്ത്രി' കളി മുറുകുന്നു: സുധാകരന്റെ വലംകൈ കെ.സി.ക്ക്; സതീശനും ചെന്നിത്തലയും പ്രതിരോധത്തിൽ?
തമിഴ് മണ്ണിലെ 'വിജയ്' ഘടകവും ദേശീയ രാഷ്ട്രീയത്തിലെ ഭൂകമ്പവും!