ദേശീയപതാകയെ അപമാനിച്ചു: എഎപി സംസ്ഥാന പ്രസിഡന്റ് ഉൾപ്പെടെ 10 പേർക്കെതിരെ കേസ്

MARCH 27, 2024, 9:03 PM

തിരുവനന്തപുരം ∙ ദേശീയപതാകയെ അപമാനിച്ചതിന് ആം ആദ്മി പാർട്ടി സംസ്ഥാന പ്രസിഡന്റ്‌ വിനോദ് മാത്യു വിൽസൺ അടക്കമുള്ളവർക്കെതിരെ കേസെടുത്തു.  കണ്ടാലറിയാവുന്ന 250 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. 

ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസിലേക്ക് നടത്തിയ മാർച്ചിനെതിരെയാണ് കേസ്. മാർച്ചിനിടെ ദേശീയപതാക റോഡിലിട്ട് ചവിട്ടി അവഹേളിച്ചെന്ന് എഫ്ഐആറിൽ പറയുന്നു. 

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിനെ അറസ്റ്റ് ചെയ്ത വിഷയത്തിലായിരുന്നു മാർച്ച്. തമ്പാനൂർ പൊലീസാണ് കേസെടുത്തത്. 

vachakam
vachakam
vachakam

ഗതാഗത തടസ്സം സൃഷ്ടിക്കൽ, അനധികൃതമായി സംഘം ചേരൽ എന്നീ കുറ്റങ്ങൾക്കും കേസെടുത്തു. സംസ്ഥാന പ്രസിഡന്റ് അടക്കമുള്ള 10 പ്രവർത്തകർക്കെതിരെയാണ് കേസ്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam