'യുഡിഎഫില്‍ ഘടകകക്ഷിയാക്കാനാകില്ല'; അന്‍വറിനെ അസോസിയേറ്റ് അംഗമാക്കാമെന്ന് യുഡിഎഫ്

MAY 30, 2025, 1:08 PM

നിലമ്പൂര്‍: പി.വി അന്‍വറിനെ ഘടകകക്ഷിയാക്കാനാകില്ലെന്ന് വ്യക്തമാക്കി യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. അസോസിയേറ്റ് അംഗമാക്കാമെന്ന യുഡിഎഫ് തീരുമാനം അദേഹത്തെ അറിയിച്ചിട്ടുണ്ട്. യുഡിഎഫ് സ്ഥാനാര്‍ഥിയെ അംഗീകരിക്കണമെന്നും ആര്യാടന്‍ ഷൗക്കത്തിനെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ പിന്‍വലിക്കണമെന്നും അനുയോജ്യമായ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അടൂര്‍ പ്രകാശ് മാധ്യമങ്ങളോട് വ്യക്തമാക്കി.

യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ ശരിയല്ല. അത് അദേഹത്തെ ബോധ്യപ്പെടുത്തുകയാണ് ചെയ്തത്. യുഡിഎഫ് ആരെ നിര്‍ത്തിയാലും പിന്തുണക്കുമെന്ന് അന്‍വര്‍ ആദ്യം പറഞ്ഞിരുന്നു. അതിന് ശേഷമാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്. പ്രസ്താവന പിന്‍വലിച്ചാല്‍ അസോസിയേറ്റ് മെമ്പര്‍ ആക്കും. ഇക്കാര്യം അന്‍വറുമായി സംസാരിച്ചു. അനുയോജ്യമായ തീരുമാനം അന്‍വര്‍ കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നതെന്ന് അടൂര്‍ പ്രകാശ് വ്യക്തമാക്കി. പരാമര്‍ശം പിന്‍വലിക്കണമെന്നത് യുഡിഎഫ് ഏകകണ്ഡമായി തീരുമാനിച്ചതെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam
vachakam