തൃശ്ശൂർ: നാട്ടിക എംഎൽഎ സി സി മുകുന്ദനെതിരെ ബിജെപി നേരത്തെ ഉപയോഗിച്ച വിമർശന പോസ്റ്ററുകൾ ചർച്ചയാകുന്നു.
നാട്ടിക എംഎൽഎ ആയ സി സി മുകുന്ദന്റെ കഴിവില്ലായ്മ മൂലം കോടിക്കണക്കിന് രൂപയുടെ പദ്ധതികൾ നഷ്ടമായെന്നും നാട്ടികയിലെ സമ്മതിദായകരെ വഞ്ചിച്ച് വികസനത്തെ പിന്നോട്ടടിച്ചു, എൽഡിഎഫ് എംഎൽഎയുടെ നിരുത്തരവാദപരമായ പ്രവർത്തനങ്ങൾക്കെതിരെ ഒരു ലക്ഷം ഒപ്പു ശേഖരണം, മതിയായി ഈ എംഎൽഎ മാറ്റം തുടങ്ങാം, മാറാത്തത് മാറും ഇനി കേരളം വളരും എന്നിങ്ങനെയുള്ള നാട്ടികയിലെ ബിജെപിയുടെ പോസ്റ്ററുകളാണ് സമൂഹമാധ്യമത്തിൽ ഇടംപിടിച്ചത്.
സിപിഐ വിട്ട് സി സി മുകുന്ദൻ ബിജെപിയിലെത്തുന്നതിന് മുമ്പ് അദ്ദേഹത്തെ വിമർശിച്ച് മണ്ഡലത്തിൽ ഉയർത്തിയ പോസ്റ്ററുകളും സിറ്റിങ് എംഎൽഎമാരെ വിമർശിച്ചുള്ള ബിജെപിയുടെ പ്രചാരണ ബോർഡുകളുമാണ് ചർച്ചയ്ക്ക് ഇടയാക്കിയത്.
എന്നാൽ തന്നെ കുറിച്ച് മോശം അഭിപ്രായമില്ലെന്ന് പാർട്ടിതന്നെ പറഞ്ഞിട്ടുണ്ടെന്നും രാഷ്ട്രീയ പോരാട്ടത്തിന്റെ ഭാഗമായാണ് അന്ന് ബോർഡ് ഉയർത്തിയത് എന്നുമാണ് സി സി മുകുന്ദന്റെ പ്രതികരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

കോൺഗ്രസിൽ 'മുഖ്യമന്ത്രി' കളി മുറുകുന്നു: സുധാകരന്റെ വലംകൈ കെ.സി.ക്ക്; സതീശനും ചെന്നിത്തലയും പ്രതിരോധത്തിൽ?
തമിഴ് മണ്ണിലെ 'വിജയ്' ഘടകവും ദേശീയ രാഷ്ട്രീയത്തിലെ ഭൂകമ്പവും!
ബീഹാറിൽ നിതീഷ് യുഗത്തിന് വിരാമം; ചാണക്യൻ പടിയിറങ്ങുമ്പോൾ പാടലീപുത്രത്തിൽ ഇനി 'സാമ്രാട്ട് '
ലോക്സഭ സീറ്റുകൾ 850 ആക്കി ഉയർത്താൻ സർക്കാർ നിർദ്ദേശം; കരട് ബിൽ എംപിമാർക്ക്