കളിക്കളത്തിൽ നിന്ന് രാഷ്ട്രീയത്തിലേക്ക്? സഞ്ജു സാംസണെ സ്ഥാനാർത്ഥിയാക്കാൻ ബിജെപി നീക്കം

FEBRUARY 23, 2026, 3:36 AM

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ഫെബ്രുവരി 28-ന് പുറത്തിറക്കാൻ പാർട്ടി നേതൃത്വം ആലോചിക്കുന്നു. പ്രമുഖ നേതാക്കൾക്കൊപ്പം സെലിബ്രിറ്റികളെയും അണിനിരത്തി ശക്തമായ മത്സരം കാഴ്ചവെക്കാനാണ് എൻഡിഎ ലക്ഷ്യമിടുന്നത്. 

ഇതിന്റെ ഭാഗമായി ക്രിക്കറ്റ് താരം സഞ്ജു സാംസൺ, ഗായകൻ മധു ബാലകൃഷ്ണൻ എന്നിവരെ പാർട്ടി നേതൃത്വം സമീപിച്ചതായാണ് വിവരം.തൃശൂർ മണ്ഡലത്തിൽ പത്മജ വേണുഗോപാലിനെ തന്നെ മത്സരിപ്പിക്കാനാണ് ബിജെപിയിൽ ധാരണയായിരിക്കുന്നത്. എന്നാൽ, തൃശൂർ മണ്ഡലം ലഭിച്ചില്ലെങ്കിൽ ഇക്കുറി മത്സരത്തിനില്ലെന്ന നിലപാടിലാണ് മുതിർന്ന നേതാവ് എം.ടി രമേശ്. 

തൃശൂരിലെ സ്ഥാനാർത്ഥി നിർണ്ണയം സംബന്ധിച്ച് പാർട്ടിയിൽ ചർച്ചകൾ തുടരുകയാണ്. അതേസമയം, പൂഞ്ഞാറിൽ പി.സി ജോർജിനോട് സജീവമാകാൻ പാർട്ടി നിർദ്ദേശിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

തൃപ്പൂണിത്തുറ മണ്ഡലത്തിൽ മത്സരിക്കാൻ ബിജെപി നേതൃത്വം തന്നെ സമീപിച്ച കാര്യം ഗായകൻ മധു ബാലകൃഷ്ണൻ സ്ഥിരീകരിച്ചു. എന്നാൽ, നിലവിൽ കരിയറിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

നേരത്തെ മധു ബാലകൃഷ്ണന്റെ ഭാര്യസഹോദരൻ ശ്രീശാന്ത് ഇതേ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. മധു ബാലകൃഷ്ണൻ ഒഴിഞ്ഞാൽ പകരം കിറ്റെക്സ് എം.ഡി സാബു എം. ജേക്കബിനെ ഇവിടെ പരിഗണിച്ചേക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam
vachakam