സിപിഐ കോട്ടയം മണ്ഡലം സമ്മേളനത്തിന്റെ പോസ്റ്ററിൽ ഇന്ത്യൻ പതാകയേന്തിയ ഭാരതാംബ 

JUNE 9, 2025, 11:07 PM

കോട്ടയം: സിപിഐ കോട്ടയം മണ്ഡലം സമ്മേളനത്തിന്റെ പോസ്റ്ററിൽ ഇന്ത്യൻ പതാകയേന്തിയ ഭാരതാംബയുടെ ചിത്രം. ചിത്രം പ്രചരിച്ചതിന് പിന്നാലെ പിൻവലിക്കാൻ ജില്ലാ നേതൃത്വം നിർദേശം നൽകി. 

പോസ്റ്റർ വിവാദം ആകുമെന്ന കാരണത്താൽ ആണ് ജില്ലാ നേതൃത്വം പിൻവലിക്കാൻ നിർദേശം നൽകിയത്.

 സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച പോസ്റ്ററിൽ ആണ് ചിത്രം പ്രത്യക്ഷപ്പെട്ടിരുന്നത്. പിന്നീട് ജില്ലാ സെക്രട്ടറിയുടെ നിർദ്ദേശപ്രകാരം മണിക്കൂറുകൾക്കകം പോസ്റ്റർ പിൻവലിച്ചു. 

vachakam
vachakam
vachakam

മണ്ഡലം കമ്മിറ്റിയുടെ സോഷ്യൽ മീഡിയ പേജുകളിലും പോസ്റ്റർ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ ജില്ലാ സെക്രട്ടറി വി ബി ബിനു ആണ് പോസ്റ്റർ പിൻവലിക്കാൻ നിർദ്ദേശം നൽകിയത്. 



vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam