'സമീപിച്ചവരില്‍ 70 ശതമാനത്തോളം പേര്‍ പ്രതികരിച്ചില്ല'; പശ്ചിമ ബംഗാള്‍ എക്‌സിറ്റ് പോള്‍ ഫലം പുറത്തുവിടില്ലെന്ന് ആക്‌സിസ് മൈ ഇന്ത്യ

APRIL 30, 2026, 8:00 AM

ന്യൂഡല്‍ഹി: കേരളമുള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലെ എക്സിറ്റ്പോള്‍ പ്രവചനങ്ങള്‍ വിവിധ ഏജന്‍സികള്‍ പുറത്തുവിട്ടിരുന്നു. പ്രധാന ഏജന്‍സികളിലൊന്നായ ആക്സിസ് മൈ ഇന്ത്യ കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളുടെ എക്സിറ്റ്പോള്‍ ഫലം പുറത്തുവിട്ടെങ്കിലും, ബംഗാളിലെ എക്സിറ്റ്പോള്‍ ഫലം പുറത്തുവിടില്ലെന്നാണ് ഏജന്‍സി അറിയിച്ചിരിക്കുന്നത്.

തങ്ങള്‍ സമീപിച്ചവരില്‍ 70 ശതമാനത്തോളം പേരും പ്രതികരിക്കാന്‍ തയ്യാറാകാത്തതാണ് സര്‍വേ ഫലം പുറത്തുവിടാതിരിക്കാനുള്ള കാരണമായി ആക്സിസ് മൈ ഇന്ത്യ ചൂണ്ടിക്കാട്ടുന്നത്. ബംഗാളിലെ 294 മണ്ഡലങ്ങളിലും 16 യൂണിറ്റുകളിലായി 80 അംഗങ്ങളുള്ള സര്‍വേ സംഘം പര്യടനം നടത്തിയിരുന്നു. 13,250 ല്‍ അധികം വോട്ടര്‍മാരില്‍ നിന്ന് അവര്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ ശ്രമിക്കുകയും ചെയ്തു. സര്‍വേ അസാധാരണമായ വെല്ലുവിളി നേരിട്ടതായും ആക്സിസ് മൈ ഇന്ത്യ മേധാവി പ്രദീപ് ഗുപ്ത പ്രസ്താവനയില്‍ പറഞ്ഞു.

സര്‍വേയുടെ ഭാഗമായി സമീപിച്ച വോട്ടര്‍മാരില്‍ 70 ശതമാനത്തോളം പേര്‍ പ്രതികരിക്കാന്‍ തയ്യാറായില്ല എന്നതാണ് കമ്പനി നേരിട്ട ഏറ്റവും വലിയ പ്രശ്നം. ഇത് സാധാരണ നിലയേക്കാള്‍ വളരെ ഉയര്‍ന്നതാണെന്ന് പത്രക്കുറിപ്പ് വ്യക്തമാക്കുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam
vachakam