കോഴിക്കോട്: നാദാപുരം നിയമസഭാ മണ്ഡലത്തിൽ രണ്ട് പേരെ പരിഗണിച്ച് സിപിഐ. നിലവിലെ എംഎൽഎ ഇ.കെ. വിജയൻ മൂന്ന് ടേം പൂർത്തിയായതോടെയാണ് പുതുമുഖത്തെ പരിഗണിക്കുന്നത്.
സിപിഐ ടേം വ്യവസ്ഥയിൽ മൂന്ന് ടേം പൂർത്തിയായവരെ മാറ്റാനുള്ള തീരുമാനമെടുത്തിരുന്നു. അതോടെയാണ് ഇ.കെ. വിജയനെ മാറ്റി പരിഗണിക്കാൻ തിരുമാനമായത്.
സിപിഐ കോഴിക്കോട് ജില്ലാ സെക്രട്ടറി അഡ്വ. പി. ഗവാസ്, മഹിളാസംഘം സംസ്ഥാന പ്രസിഡണ്ട് അഡ്വ. പി. വസന്തം എന്നിവരാണ് പരിഗണനാ പട്ടികയിൽ ഉള്ളത്.
പ്രദേശത്തുകാരനായതും ജനകീയമുഖമായതുമാണ് ഗവാസിനെ പരിഗണിക്കാൻ കാരണം. കഴിഞ്ഞ തവണ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റായിരുന്നു.
വസന്തവും മേഖലയിൽ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ആളാണ്. മുൻ എംഎൽഎ സത്യൻ മൊകേരിയുടെ ജീവിതപങ്കാളി കൂടിയാണ് വസന്തം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

'പവിത്രത കളഞ്ഞ് കുളിക്കുന്ന രാഷ്ട്രീയ പ്രസംഗം'; മോദിയുടെ പ്രസംഗത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ്
അധികാരമോഹം vs ജനാധിപത്യ പക്വത: കോൺഗ്രസിലെ മുഖ്യമന്ത്രി കളി കേരളത്തിന് നൽകുന്ന സന്ദേശമെന്ത്?
കേന്ദ്രത്തിന് കറുത്ത ദിനം; ഫെഡറല്‍ സംവിധാനം അട്ടിമറിക്കാനുള്ള കേന്ദ്ര നീക്കം പരാജയപ്പെട്ടത് ജനാധിപത്യത്തിന്റെ
കോൺഗ്രസിൽ 'മുഖ്യമന്ത്രി' കളി മുറുകുന്നു: സുധാകരന്റെ വലംകൈ കെ.സി.ക്ക്; സതീശനും ചെന്നിത്തലയും പ്രതിരോധത്തിൽ?