പറവൂർ: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ ഏവരും ഉറ്റുനോക്കുന്ന മണ്ഡലമാണ് പറവൂർ. പ്രതിപക്ഷ നേതാവ് വിഡി സതീശൻ ജനവിധി തേടുന്നത് പറവൂരിൽ നിന്നാണ്.
സംസ്ഥാനത്ത് യുഡിഎഫിന് അനുകൂലമായ ജനവിധി ഉണ്ടാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. യുഡിഎഫിന് അനുകൂല വിധി ഉണ്ടായാൽ അടുത്ത മുഖ്യമന്ത്രി എന്ന് പല രാഷ്ട്രീയ നിരീക്ഷകരും വിശേഷിപ്പിക്കുന്ന സതീശന് എതിരാളിയാകുന്നത് എൽഡിഎഫിന്റെ ടൈസൺ മാസ്റ്ററാണ്.
ശക്തമായ ഭരണവിരുദ്ധ വികാരവും സർക്കാരിനെതിരായ അഴിമതി ആരോപണങ്ങളുമെല്ലാം വോട്ടാകുമെന്നാണ് യുഡിഎഫ് ക്യാമ്പിന്റെ വിശ്വാസം. എന്നാൽ, വികസന പ്രവർത്തനങ്ങളുടെ കണക്കുകൾ നിരത്തിയാണ് എൽഡിഎഫ് പ്രചാരണം.
തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി എൽഡിഎഫ് പ്രചാരണങ്ങൾക്ക് അതിവേഗത്തിൽ തന്നെ തുടക്കമിടുകയും ചെയ്തു.
കയ്പമംഗലം മണ്ഡലത്തിൽ നിന്നുള്ള ജനകീയനായ എംഎൽഎയാണ് ഇ.ടി ടൈസൺ മാസ്റ്റർ. തൃശൂർ ജില്ലയിലെ വിവിധ ഹൈസ്കൂളുകളിൽ ഹെഡ്മാസ്റ്ററായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഒരു അധ്യാപകൻ എന്ന നിലയിലുള്ള പശ്ചാത്തലമാണ് അദ്ദേഹം 'മാസ്റ്റർ' എന്ന പേരിൽ അറിയപ്പെടാൻ കാരണമായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
