ഇടുക്കിയിൽ യുവാവിനെ ബന്ധു കുത്തിക്കൊന്നു

APRIL 16, 2026, 10:49 PM

 ഇടുക്കി: ഇടുക്കിയിൽ യുവാവിനെ കുത്തിക്കൊന്നു. വ്യാഴാഴ്ച രാത്രി പത്തരയോടെയാണ് കൊലപാതകം നടന്നത്.

ഇടുക്കി ആൽപ്പാറ സ്വദേശി രാജൻ (26) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ബന്ധുവായ അനൂപിനെ കഞ്ഞിക്കുഴി പൊലീസ് അറസ്റ്റ് ചെയ്തു.  കൊല്ലപ്പെട്ട രാജന്‍റെ പിതൃസഹോദരിയുടെ മകനാണ് അനൂപ്. 

 രാജന്‍റെ വീട്ടില്‍ വെച്ചാണ് കൊലപാതകം നടന്നത്. ഗുരുതരമായി പരിക്കേറ്റ രാജനെ ഇടുക്കി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

vachakam
vachakam
vachakam

കുടുംബപ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. 


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam