കൊച്ചി: എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ വയോധികയെ മകനെത്തി കൂട്ടിക്കൊണ്ടുപോയി.
അച്ഛനൊപ്പമാണ് അമ്മ ബസ് സ്റ്റാന്‍ഡിലേക്ക് എത്തിയതെന്നും വാര്‍ത്തയിലൂടെ വിവരമറിഞ്ഞ് പൊലീസിനെ സമീപിക്കുകയായിരുന്നുവെന്നും മകന് വ്യക്തമാക്കി.
അച്ഛന് ഓര്‍മ്മക്കുറവുണ്ടെന്നും മകന് പൊലീസിനോട് പറഞ്ഞു. തോട്ടപ്പളളി സ്വദേശിനിയായ കമലാക്ഷി എന്ന വയോധികയെയാണ് മകനെത്തി തിരികെ കൊണ്ടുപോയത്.
വ്യാഴാഴ്ച വൈകുന്നേരമാണ് എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വയോധികയെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ഏറെ വൈകിയും ആരും വരാതായതോടെ കെഎസ്ആര്‍ടിസി ജീവനക്കാരന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
തുടര്‍ന്ന് പൊലീസെത്തി വയോധികയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ഭര്‍ത്താവും ബന്ധുക്കളും ആശുപത്രിയില്‍ പോകാനായി തന്നെ ബസ് സ്റ്റാന്‍ഡില്‍ ഇരുത്തിയതാണ് എന്നാണ് കമലാക്ഷി പൊലീസിനോട് പറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

അമേരിക്കൻ സൈന്യത്തെ അമ്പരപ്പിച്ച് ആന്ത്രോപിക് 'മിത്തോസ്'; അത്യാധുനിക ഐ ടെക്നോളജിയിൽ ലോകം പുതിയ
'ഡി മലയാളി'ഓൺലൈൻ മീഡിയ വാർഷികാഘോഷം ഏപ്രിൽ 26 നു, ഡോ. മാണി സ്കറിയ
ട്രംപ് - മാർപ്പാപ്പ പോര്: കത്തോലിക്കാ സന്നദ്ധ സംഘടനയുടെ ഫണ്ട് വെട്ടിക്കുറച്ചു
ഇന്റർനാഷണൽ പ്രയർ ലൈൻ പ്രാർത്ഥനാ യോഗം ഏപ്രിൽ 21ന്, റവ. ജെയിംസ് കെ.