ദില്ലി: സജീവ കാലങ്ങളിൽ രാജ്യം കണ്ട ഏറ്റവും വലിയ ചരിത്ര പ്രതിഷേധമാണ് ദില്ലിയിൽ നടന്ന പാറ്റകളുടെ പ്രതിഷേധം. രാഷ്ട്രീയപാർട്ടികളെയും സാധാരണ ജനങ്ങളെയും ഞെട്ടിച്ച ചരിത്ര പ്രതിഷേധം.
മാസങ്ങൾ നീണ്ട ശക്തമായ വിദ്യാർത്ഥി പ്രക്ഷോഭത്തിനൊടുവിൽ കേന്ദ്രം വിദ്യാർത്ഥികളുടെ മുന്നിൽ മുട്ടുമടക്കിയപ്പോൾ ഇനി അടുത്ത ചോദ്യം വരുന്നത് ഇങ്ങനെ.
എന്താണ് കോക്ക്റോച്ച് ജനതാ പാർട്ടിയുടെ ഭാവി പരിപാടി. സജീവ രാഷ്ട്രീയത്തിലേക്ക് തന്നെയാണോ?
പൂർണ്ണസമയ രാഷ്ട്രീയത്തിലേക്ക് ഉടനടി കടക്കുന്നതിനെ സിജെപി തള്ളിക്കളയുകയാണ്, എന്നാലും ഭാവിയിൽ അതിനുള്ള സാധ്യതകൾ പൂർണ്ണമായി അടച്ചിട്ടില്ലെന്ന് സിജെപി വക്താക്കളായ അശുതോഷ് റാങ്കയും സൗരവ് ദാസും വ്യക്തമാക്കി.
യുവാക്കളുടെ നേതൃത്വത്തിലുള്ള പ്രസ്ഥാനത്തെ താഴെത്തട്ടിൽ ശക്തമാക്കുകയാണ് തങ്ങളുടെ നിലവിലെ പ്രധാന മുൻഗണനയെന്ന് നേതാക്കൾ പറഞ്ഞു. കേന്ദ്രസർക്കാർ സിജെപിയുടെ പ്രധാന ആവശ്യങ്ങൾ അംഗീകരിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ഈ പ്രതികരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
