വാനരര്‍ പരാമര്‍ശത്തിൽ സുരേഷ് ഗോപിക്ക് മറുപടിയുമായി കോണ്‍ഗ്രസ്

AUGUST 17, 2025, 1:34 AM

 തൃശൂര്‍: കേന്ദ്ര മന്ത്രി സുരേഷ് ഗോപി വോട്ടര്‍ പട്ടിക വിവാദത്തിൽ  നടത്തിയ വാനരര്‍ പരാമര്‍ശത്തിന് മറുപടിയുമായി കോണ്‍ഗ്രസ്.

വോട്ടര്‍ പട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട് ഒടുവിൽ സുരേഷ് ഗോപി വാ തുറന്നത് തൃശൂരിലെ ജനങ്ങളെ അപമാനിക്കുന്ന തരത്തിലാണ്. കേന്ദ്രമന്തി സുരേഷ് ഗോപിയുടെ പരാമർശം കണ്ണാടിയിൽ നോക്കിയുള്ളതാണ്. 

അതേ പദത്തിൽ മറുപടി പറയാൻ തങ്ങളുടെ സംസ്കാരം അനുവദിക്കുന്നില്ലെന്നും തൃശൂര്‍ ഡിസിസി അധ്യക്ഷൻ ജോസഫ് പറഞ്ഞു. 

vachakam
vachakam
vachakam

സുരേഷ് ഗോപി അനധികൃതമായി ചേർത്ത വോട്ടുകളെക്കുറിച്ചാണ് കോൺഗ്രസ് പറഞ്ഞത്. ജയിച്ചു മന്ത്രിയായി. ഇതോടെ ഉത്തരവാദിത്വം കഴിഞ്ഞുവെന്നാണ് സുരേഷ് ഗോപി പറയുന്നത്.

ഞങ്ങൾ ഉന്നയിച്ച പ്രശ്നങ്ങൾക്ക് മറുപടി പറയേണ്ടത് ജനപ്രതിനിധിയാണ്. ഈ പ്രയോഗത്തിലൂടെ തൃശൂരിലെ വോട്ടർമാരെയും ജനങ്ങളെയും അവഹേളിച്ചു.തെറ്റ് പറ്റിയപ്പോൾ പിടിച്ചു നിൽക്കാൻ വേണ്ടി നൽകിയ മറുപടിയാണിത്. എന്ത് പദപ്രയോഗം നടത്തിയാലും കോൺഗ്രസ് ഉന്നയിച്ച ആരോപണങ്ങളിൽ നിന്ന് പിന്നോട്ട് പോകില്ല. സുരേഷ് ഗോപി ഇനിയെങ്കിലും കണ്ണാടിയിൽ നോക്കാതെ മറുപടി പറയണമെന്നും ജോസഫ് ടാജറ്റ് പറഞ്ഞു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam