കാസർകോട്: അദ്ധ്യാപകന്റെ മർദ്ദനത്തെ തുടർന്ന് വിദ്യാർത്ഥിയുടെ കർണപുടം തകർന്നെന്ന് പരാതി. കാസർകോട് ജില്ലയിലെ കുണ്ടംകുഴി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംഭവം. പത്താം ക്ലാസ് വിദ്യാർത്ഥി അഭിനവ് കൃഷ്ണയ്ക്കാണ് പരിക്കേറ്റത്. ഹെഡ്മാസ്റ്റർ അശോകൻ കുട്ടിയെ മർദ്ദിച്ചുവെന്നാണ് പരാതി.
സ്‌കൂളിലെ അസംബ്ലിക്കിടെ വരിയിൽ നിന്ന കുട്ടി കാല് കൊണ്ട് ചരൽ നീക്കിയതിനാണ് അദ്ധ്യാപകൻ ശിക്ഷിച്ചത്. അസംബ്ലി കഴിഞ്ഞതിന് തൊട്ടുപിന്നാലെയായിരുന്നു മർദ്ദനമെന്നും പരാതിയിലുണ്ട്.
അഭിനവ് അച്ചടക്കം പാലിക്കാതെ വന്നതിനേത്തുടർന്നാണ് ശിക്ഷ നൽകേണ്ടി വന്നതെന്നാണ് അദ്ധ്യാപകന്റെ വാദം. അഭിനവിന്റെ മാതാപിതാക്കൾ പൊലീസിലും ബാലാവകാശ കമ്മീഷനിലും പരാതി നൽകി.
ചികിത്സയിലുള്ള കുട്ടിക്ക് ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർ നിർദേശിച്ചുവെന്നും പി.ടി.എ പ്രസിഡന്റും അദ്ധ്യാപകരും ചേർന്ന് ഒരു ലക്ഷം രൂപ വാഗ്ദാനം ചെയ്ത് പ്രശ്‌നം ഒതുക്കി തീർക്കാൻ ശ്രമിച്ചെന്നും കുട്ടിയുടെ മാതാവ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്