തിരുവനന്തപുരം: പാലോട് മേയാൻ വിട്ട പോത്തിനെ പുലി കടിച്ചുകൊന്നു. ഞായറാഴ്ച പകലാണ് പാലോട് മങ്കയം വെങ്കിട്ടമൂട് സ്വദേശി ജയൻ വളർത്തുന്ന പോ ത്തുകളിലൊന്നി പുലി പിടിച്ചത്.
ഏഴു പോത്തുകളെയാണ് മേയാൻ വിട്ടത്. വൈകുന്നേരം ആറുപോത്തുകൾ മാത്രമെ തിരിച്ചെത്തിയുള്ളൂ. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഒരു പോത്തിനെ ചത്ത നിലയിൽ കണ്ടെത്തിയത്.
പോത്തിനെ തെരഞ്ഞു ചെന്നപ്പോൾ സമീപത്ത് പുലിയെ കണ്ടതായി നാട്ടുകാർ പറഞ്ഞു. പാലോട് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.
ജനങ്ങൾ ജാഗ്രതപാലിക്കണമെന്നും പ്രദേശത്ത് നിരീക്ഷണം ശക്തമാക്കുമെന്നും വനം വകുപ്പ് അധികൃതർ അറിയിച്ചു.