കർഷക സംരക്ഷണ പദ്ധതികളുമായി എൽഡിഎഫ് സർക്കാർ മുന്നോട്ട് : ജി ആർ അനിൽ

AUGUST 17, 2025, 7:32 AM

 തിരുവനന്തപുരം: കൃഷിയെയും കർഷകരെയും സംരക്ഷിക്കാൻ വിവിധങ്ങളായ പദ്ധതികളാണ് സംസ്ഥാനസർക്കാർ നടപ്പിലാക്കുന്നതെന്നും കർഷക ക്ഷേമ വകുപ്പ് വിവിധ പദ്ധതികൾക്ക് പലവിധത്തിലുള്ള പ്രോത്സാഹന നടപടികളാണ് സ്വീകരിച്ചുവരുന്നതെന്നും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ. വിവിധ കൃഷിഭവനുകളിൽ സംഘടിപ്പിച്ച കർഷക ദിനാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 കേന്ദ്ര ഗവൺമെന്റിന്റെ കർഷക വിരുദ്ധ നയങ്ങളിൽ നിന്ന് കേരളത്തിലെ കർഷകരെ രക്ഷിക്കാൻ സംസ്ഥാന സർക്കാരിന്റെ പദ്ധതികൾക്ക് ആയിട്ടുണ്ട്. ഇത്തരം പദ്ധതികൾ കൂടുതൽ മെച്ചപ്പെടുത്താൻ കൂടുതൽ കർഷകരെ പദ്ധതികളുമായി സഹകരിപ്പിക്കാൻ കഴിയണമെന്ന്  മന്ത്രി അഭിപ്രായപ്പെട്ടു.

 വിവിധ കൃഷിഭവനുകളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടികളിൽ കുട്ടി കർഷകർ, ക്ഷീരകർഷകർ, നെൽ കർഷകർ, വാഴ, പച്ചക്കറി കർഷകർ എന്നിവരെ ആദരിച്ചു. പോത്തൻകോട് ഗ്രാമപഞ്ചായത്തിന്റെ കീഴിൽ   തച്ചപ്പള്ളി, ഊരൂട്ടുമണ്ഡപത്തിൽ കൃഷി ചെയ്തിരുന്ന പടവലത്തിന്റെ വിളവെടുപ്പും നടത്തി. 

vachakam
vachakam
vachakam

 പോത്തൻകോട് നടന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ അനിൽകുമാർ, മാണിക്കൽ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയൻ, നെടുമങ്ങാട് നഗരസഭയുടെ ആഭിമുഖ്യത്തിൽ നടന്ന യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ സി എസ് ശ്രീജ, കരകുളം ഗ്രാമപഞ്ചായത്തിന്റെ ആമുഖത്തിൽ നടന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യൂ. ലേഖാ റാണി എന്നിവർ അധ്യക്ഷത വഹിച്ചു. 

 വിവിധ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റുമാർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമാർ, വിവിധ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻമാർ, കൗൺസിലർമാർ, പഞ്ചായത്ത് മെമ്പർമാർ, കൃഷിഭവൻ ഉദ്യോഗസ്ഥർ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam