പാണ്ടിക്കാട്: മലപ്പുറം പാണ്ടിക്കാട് സ്വദേശി ഷമീറിനെ തട്ടിക്കൊണ്ടുപോയ കേസിൽ അഞ്ചുപേര്‍ കൂടി അറസ്റ്റിൽ. കേസിൽ ഷമീറിന്റെ സ്ഥാപനത്തിലെ മുൻ ജീവനക്കാരൻ ഉൾപ്പെടെ ആറ് പ്രതികൾ റിമാൻഡിലാണ്.
വാഹന സൗകര്യം ഒരുക്കിയവരും ഒളിയിടം നൽകിയവരുമാണ് ഒടുവിൽ അറസ്റ്റിലായത്. വെളിയം കോട് സ്വദേശി അഫ്ഷര്‍, പെരുമ്പടപ്പ് സ്വദേശി മുഹമ്മദ് ഷാഫി, തൃശ്ശൂര്‍ അകലാട് സ്വദേശികളായ മുഹമ്മദ് ഹാശിം, നിഷാദ് , കൊട്ടാരക്കര കോക്കാട് സ്വദേശി ഷാനവാസ് എന്നിവരാണ് ഒടുവിൽ അറസ്റ്റിലായ അഞ്ചുപേര്‍.
ഇതിൽ മുഹമ്മദ് ഷാഫിയാണ് തട്ടിക്കൊണ്ടുപോകാനുള്ള വാഹനം നൽകിയത്. ഷാനവാസ് ആണ് കൊല്ലത്ത് താമസ സൗകര്യമൊരുക്കിയത്. മറ്റുള്ള മുന്നൂപേരും അകമ്പടി വാഹനത്തിൽ ഉള്ളവരായിരുന്നു.
കേസിൽ ഇതുവരെ 11 പേരാണ് പിടിയിലായത്. പ്രതികളെ അടുത്ത ദിവസം കസ്റ്റഡിയിൽ വാങ്ങും. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയാണ് പാണ്ടിക്കാട് സ്വദേശി ഷമീറിനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്.
വിദേശത്തെ ഹോട്ടൽ ബിസിനസുമായി ബന്ധപ്പെട്ട് നടത്തിപ്പുകാരുമായി ഷമീറിന് സാമ്പത്തിക തര്‍ക്കമുണ്ടായിരുന്നു. ഈ കേസിൽ ഷമീറിന് അനുകൂലമായി കോടതി വിധിയുണ്ടായി. ഉദ്ദേശം 2 കോടി രൂപ ഷീമറിന് കൈമാറാനായിരുന്നു കോടതി വിധി.
ഇതൊഴിവാക്കി കിട്ടാൻ വേണ്ടിയായിരുന്നു തട്ടിക്കൊണ്ടുപോകലെന്നാണ് പൊലീസ് പറയുന്നത് .
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്