തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൽ ഹിയറിങ്ങിനുളള സമയം ഇന്ന് അവസാനിക്കും.
ഈ മാസം 21നാണ് തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന് ശേഷമുള്ള അന്തിമ പട്ടിക പ്രസിദ്ധീകരിക്കുന്നത്.
ഇന്നലെ വരെ 122 നിയോജക മണ്ഡലങ്ങളിലാണ് ഹിയറിങ് പൂർത്തിയായത്. എല്ലാവരുടെയും ഹിയറിങ് നടത്തി വോട്ടർ പട്ടിക പരിഷ്കരിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.
ഹിയറിങ്ങിലൂടെ 39,297 പേരാണ് വോട്ടർ പട്ടികയിൽ നിന്ന് പുറത്തായത്. ഇതിൽ 33,450 പേർ താമസം മാറിയവരും 1,630 പേർ വിദേശ പൗരത്വം സ്വീകരിച്ചവരുമാണ്. 4,217 പേർ എന്യൂമറേഷൻ കാലഘട്ടത്തിൽ മരിച്ചവരാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
