പരവൂരിൽ കടലിൽ വീണ് രണ്ട് വിദ്യാർത്ഥികളെ കാണാതായി; തിരച്ചിൽ ഊർജിതം

FEBRUARY 14, 2026, 5:53 AM

കൊല്ലം: പരവൂരിൽ കടലിൽ വീണ് രണ്ട് വിദ്യാർത്ഥികളെ കാണാതായി. അയത്തിൽ സ്വദേശികളായ കണ്ണൻ, വിപിൻ എന്നിവരെയാണ് കാണാതായത്. 

ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം ഉണ്ടായത്.പരവൂർ പൊഴിക്കര ദേവി ക്ഷേത്രത്തിനു സമീപമാണ് വിദ്യാർത്ഥികൾ കുളിക്കാൻ ഇറങ്ങിയത്. അഞ്ച് വിദ്യാർത്ഥികൾ ഒരുമിച്ചാണ് കടലിൽ കുളിക്കാനായി എത്തിയത്. മൂന്നു പേരാണ് കടലിൽ ഇറങ്ങിയത്. ഇതിൽ ഒരാളെ രക്ഷപ്പെടുത്തി. മറ്റ് രണ്ടുപേരെ കാണാതാകുകയായിരുന്നു. 

ചുഴിയിൽ പെട്ടതാകാമെന്നാണ് പോലീസിന്റെ നി​ഗമനം.സംഭവത്തിൽ നേവി, കോസ്റ്റ് ഗാർഡ് എന്നീ സംഘങ്ങളെത്തി ഇവർക്കായി തെരച്ചിൽ നടത്തുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam