തിരുവനന്തപുരം: മുള്ളന്‍പന്നിയെ തല്ലിക്കൊന്ന കേസിൽ വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശിയെ റിമാൻഡ് ചെയ്തു.
കേസിൽ ശശിയുടെ മുൻകൂർ ജാമ്യ അപേക്ഷ കോടതി തള്ളിയിരുന്നു.
ഏപ്രിൽ നാല് വരെയാണ് റിമാൻഡ് ചെയ്തത്. കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന വെള്ളനാട് ശശി ഇന്ന് വൈകിട്ട് 3:30 ഓടെ പരുത്തിപ്പള്ളി വനം വകുപ്പ് ഓഫീസിൽ കീഴടങ്ങിയിരുന്നു.
പിന്നാലെ മൊഴി രേഖപ്പെടുത്തി പ്രതിയെ റിമാൻഡ് ചെയ്യുകയായിരുന്നു.
ഫെബ്രുവരി 28നാണ് വെള്ളനാട് പഞ്ചായത്തിലെ ഒരു വീട്ടില്‍ കയറിയ മുള്ളന്‍പന്നിയെ വെള്ളനാട് ശശി ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് തലയ്ക്ക് അടിച്ച് കൊന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
