കണ്ണൂര്‍: കെഎസ്യു കരിങ്കൊടി പ്രതിഷേധത്തിനിടെ പരിക്കുപറ്റി ചികിത്സയില്‍ കഴിയുന്ന ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് കഴുത്തിന് ക്ഷതമേറ്റതായി മെഡിക്കല്‍ ബുള്ളറ്റിന്. . മന്ത്രിയെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റും.
ഡോക്ടര്‍മാരുടെ വിദഗ്ധ സംഘം മന്ത്രിയെ പരിശോധിച്ചു. എംആര്‍ഐ സ്കാനിംഗ് നടത്തണമെന്ന് മെഡിക്കല്‍ ബോര്‍ഡ് അറിയിച്ചു
വന്ദേഭാരത് എക്സ്പ്രസില്‍ തിരുവനന്തപുരത്തേക്ക് മടങ്ങാനായി കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴായിരുന്നു മന്ത്രിക്ക് നേരെ കെഎസ്യു പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രതിഷേധം സംഘടിപ്പിച്ചത്.
അതിനിടെ പരിക്കേറ്റ മന്ത്രിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
മന്ത്രിയുടെ കഴുത്തില്‍ ബെല്‍റ്റ് ഇട്ടിട്ടുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ആദ്യം അത്യാഹിത വിഭാഗത്തിലും പിന്നീട് മന്ത്രിയെ ഐസിയുവിലേക്കും മാറ്റുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
