യുനെസ്‌കോ അസോസിയേറ്റഡ് സ്‌കൂളായി മർകസ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ

FEBRUARY 25, 2026, 11:46 AM

കോഴിക്കോട്: യുനെസ്‌കോയുടെ അസോസിയേറ്റഡ് സ്‌കൂൾസ് നെറ്റ്‌വർക്കിൽ അംഗത്വം നേടി മെംസ് ഇന്റർനാഷണൽ സ്‌കൂൾ. ലോകമെമ്പാടുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉൾക്കൊള്ളുന്ന ഈ അന്താരാഷ്ട്ര ശൃംഖലയിലെ അംഗത്വം വിദ്യാഭ്യാസ നിലവാര സൂചികയിൽ വലിയ ചുവടുവെപ്പായാണ് വിശേഷിക്കപ്പെടുന്നത്.

രാജ്യത്ത് മൊത്തം 63 സ്‌കൂളുകൾക്കു മാത്രമാണ് ഇതിനകം ഈ അംഗീകാരം ലഭിച്ചിട്ടുള്ളത്. ഇന്ത്യയിൽ വളരെ ചെറിയ ശതമാനം സ്‌കൂളുകൾ മാത്രം ഭാഗമായ ഈ പ്രഗത്ഭ നെറ്റ്‌വർക്കിലൂടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിൽ ഇടം നേടിയിരിക്കുകയാണ് മെംസ് ഇന്റർനാഷണൽ സ്‌കൂൾ.

ആഗോള പൗരത്വം, സമാധാന വിദ്യാഭ്യാസം, സുസ്ഥിര വികസനം, സംസ്‌കാരാന്തര സഹകരണം, ഗുണമേന്മയുള്ള പഠനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതാണ് യുനെസ്‌കോ അസോസിയേറ്റഡ് സ്‌കൂളുകളുടെ ലക്ഷ്യം. ഈ അംഗീകാരത്തിലൂടെ അന്താരാഷ്ട്ര സഹകരണ പദ്ധതികൾ, ആഗോള വിദ്യാഭ്യാസ പ്രവർത്തനങ്ങൾ, പുതിയ പഠനാനുഭവങ്ങൾ എന്നിവയ്ക്കുള്ള അവസരങ്ങൾ കൂടുതൽ വിപുലമാകുമെന്ന് സ്‌കൂൾ അധികൃതർ അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam