ഷിക്കാഗോ : ജനുവരിയിൽ നടന്ന കേരളാ കൺവെൻഷന്റെ ഭാഗമായി നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ നടത്തിയ ഫോമാ സെൻട്രൽ റീജിയൻ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി കൂടുതൽ സഹായങ്ങൾ അർഹരായവർക്ക് നൽകിയതായി ഫോമാ റീജിയണൽ വൈസ് പ്രസിഡന്റ്ജോൺസൻ കണ്ണൂക്കാടൻ അറിയിച്ചു.
കേരളം കൺവെൻഷനോടനുബന്ധിച്ച് നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ നടത്തിയ സെൻട്രൽ റീജിയൻ ഏറ്റവും ഒടുവിൽ തൃശൂരിൽ പ്രവർത്തിക്കുന്ന അമ്മ എന്ന വയോജന മന്ദിരത്തിന് 25 എയർബെഡുകൾ നൽകി മറ്റു സംഘടനകൾക്ക് തന്നെ മാതൃകയായി.
102 അന്തേവാസികൾ ഉള്ള ഈ മന്ദിരത്തിന് വീൽ ചെയറുകൾ ഉൾപ്പെടെ നിരവധി സഹായങ്ങൾ മുൻപും സെൻട്രൽ റീജിയൻ നൽകിയിട്ടുണ്ടെന്ന് ജോൺസൻ കണ്ണൂക്കാടൻ അറിയിച്ചു. ഈ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിന് എല്ലാ പിന്തുണയും നൽകുന്ന ഷിക്കാഗോ മലയാളി സമൂഹത്തിന് ജോൺസൻ കണ്ണൂക്കാടൻ നന്ദി രേഖപ്പെടുത്തി.
ബിജു മുണ്ടക്കൽ പി.ആർ.ഓ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
