ബോസ്റ്റൺ മലയാളി സമൂഹത്തിൽ സജീവ സാന്നിധ്യമായ ശിവ പ്രകാശ്, MANTRAH (Malayalee Association of North American Hindus) ബോസ്റ്റൺ റീജിയണൽ വൈസ് പ്രസിഡന്റായി ചുമതലയേറ്റതായി സംഘടന ഔദ്യോഗികമായി അറിയിച്ചു.
2015ൽ Kerala Association of New England (KANE) പ്രസിഡന്റായി സേവനം അനുഷ്ഠിച്ച ശിവ പ്രകാശ്, സംഘടനയുടെ വളർച്ചക്കും പ്രവർത്തനമികവിനും ശ്രദ്ധേയമായ നേതൃത്വം നൽകിയ വ്യക്തിയായിരുന്നു. തുടർന്ന് നിരവധി വർഷങ്ങളിലായി ട്രഷറർ, സെക്രട്ടറി, ബോർഡ് മെമ്പർ എന്നീ നിലകളിലും പ്രവർത്തിച്ചുകൊണ്ട് സമ്പന്നമായ സംഘടനാനുഭവം അദ്ദേഹം സമ്പാദിച്ചിട്ടുണ്ട്.
കഴിഞ്ഞ ആറു വർഷമായി ബോസ്റ്റണിലെ Department of Veterans Affairs-Â Biomedical Engineering Manager ആയി സേവനം ചെയ്യുന്ന ശിവ പ്രകാശ്, തന്റെ പ്രൊഫഷണൽ രംഗത്തും പ്രതിബദ്ധതയും കാര്യക്ഷമതയും തെളിയിച്ച വ്യക്തിയാണ്.
ഭാര്യയും രണ്ട് മക്കളുമായി ബോസ്റ്റണിലെ Natick Townിൽ താമസിക്കുന്ന ശിവ പ്രകാശ്, തൃശൂർ ജില്ലയിലെ കുന്നംകുളം സ്വദേശിയാണ്.
ബോസ്റ്റൺ മേഖലയിലെ സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിൽ അദ്ദേഹത്തിന്റെ നേതൃപാടവവും സേവനമനോഭാവവും നിർണായകമാകുമെന്ന് മന്ത്ര എക്‌സിക്യൂട്ടീവ് കമ്മിറ്റി അഭിപ്രായപ്പെട്ടു.
രഞ്ജിത്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
