മുന്‍ രാഷ്ട്രപതി കെ.ആര്‍ നാരായണനെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അപമാനിച്ചു: വി.മുരളീധരൻ

OCTOBER 23, 2025, 7:33 AM

 തിരുവനന്തപുരം: മുൻ രാഷ്ട്രപതി കെ.ആർ നാരായണന്റെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന ചടങ്ങിൽ നിന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും വിട്ടുനിന്നതിനെ രൂക്ഷമായി വിമർശിച്ച് മുൻകേന്ദ്രമന്ത്രി വി.മുരളീധരൻ.

ചടങ്ങിലെ ഇരുവരുടേയും അസാന്നിധ്യം മുൻ രാഷ്ട്രപതിയോടും ഇപ്പോഴത്തെ രാഷ്ട്രപതിയോടുമുള്ള അനാദരവ് മാത്രമല്ല ദളിത് സമൂഹത്തോടുള്ള അവഹേളനമാണെന്ന് വി.മുരളീധരൻ കുറ്റപ്പെടുത്തി. രാഷ്ട്രപതിയുടെ കേരളത്തിലെ സന്ദർശനം മുൻകൂട്ടി തീരുമാനിച്ചതാണ്.

അതിനാൽത്തന്നെ വിദേശയാത്രയുടെ സമയം മാറ്റാൻ മുഖ്യമന്ത്രിക്ക് സാധിക്കുമായിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ തിരുവനന്തപുരത്ത് ഉണ്ടായിട്ടും , ക്ഷണമുണ്ടായിട്ടും പങ്കെടുക്കാതിരുന്നത് ബോധപൂർവാണ്. കോൺഗ്രസ് പിന്നാക്കവിഭാഗത്തിന് എന്നും എതിരാണ്.

vachakam
vachakam
vachakam

സോണിയാഗാന്ധി ദ്രൌപതി മുർമുവിനെ അവഹേളിച്ചത് രാജ്യം മറന്നിട്ടില്ല. ദളിത് സമൂഹത്തിൽ നിന്ന് രാജ്യത്തെ പ്രഥമപൗരൻമാരായവരോടുള്ള അവജ്ഞയാണോ മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിൻറെയും നിലപാടിന് പിന്നിലെന്ന് മുൻ കേന്ദ്രമന്ത്രി ചോദിച്ചു.

അപലപനീമായ സംഭവത്തിൽ ദളിത് സമൂഹത്തോട് മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും മാപ്പ് പറയണമെന്ന് ഭാരതീയ ജനതാ പാർട്ടി ആവശ്യപ്പെടുന്നതായും വി.മുരളീധരൻ പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam