തിരുവനന്തപുരം: ആറ്റിങ്ങൽ കൊലപാതക കേസിലെ പ്രതി ജോബി ജോർജ് പിടിയിൽ.
കോഴിക്കോട് വടകര സ്വദേശിയായ ആസ്മിന (40)യെ ആണ് ആറ്റിങ്ങൽ മൂന്ന് മുക്കിലുള്ള ഗ്രീൻ ലൈൻ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ലോഡ്ജ് ജീവനക്കാരനായ കായംകുളം സ്വദേശി ജോബി ജോർജിനെ കോഴിക്കോട് നിന്നാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് അസ്മിന ലോഡ്ജിൽ എത്തിയത്. ഒരാഴ്ച മുമ്പ് ലോഡ്ജിൽ എത്തി ജീവനക്കാരനായി മാറിയ കായംകുളം സ്വദേശി ജോബി ജോർജ് ആണ് അസ്മിന തന്റെ ഭാര്യ ആണെന്ന് പരിചയപ്പെടുത്തി ലോഡ്ജിൽ മുറിയെടുത്തത്.
രാത്രിയിൽ ജോബിയെ കാണാനായി മറ്റാരോ ലോഡ്ജിൽ എത്തിയിരുന്നു. രാവിലെ ലോഡ്‌ജ് ജീവനക്കാർ ഇരുവരെയും കാണാത്തതിനെ തുടർന്ന് മുറി തുറന്നു നോക്കുമ്പോഴാണ് കട്ടിലിൽ മരിച്ച നിലയിൽ യുവതിയെ കണ്ടത്. ജോബി പുലർച്ചെ നാലുമണിയോടെ ലോഡ്ജിൽ നിന്നും പോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്