ന്യൂയോർക്: ലോകത്തിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനുകളുടെ കേന്ദ്ര സംഘടനയായ 'ഫോമയിൽ' (ഫെഡറേഷൻ ഓഫ് മലയാളീ അസോസിയേഷൻസ് ഓഫ് അമേരിക്കാസ്) പുതിയതായി രണ്ടു മലയാളി അസോസിയേഷനുകൾക്കുകൂടി അംഗത്വം നൽകിയതായി ഫോമ പ്രസിഡന്റ് ബേബി മണക്കുന്നേൽ, ജനറൽ സെക്രട്ടറി ബൈജു വർഗീസ്, ട്രഷറർ സിജിൽ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലൂ പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോൾ ജോസ്, ജോയിന്റ് ട്രഷറർ അനുപമ കൃഷ്ണൻ എന്നിവർ അറിയിച്ചു. ഇതോടുകൂടി ഫോമയിൽ അഫിലയേറ്റ് ചെയ്തിട്ടുള്ള മലയാളി അസോസിയേഷനുകളുടെ എണ്ണം തൊണ്ണൂറായി ഉയർന്നു.
സൈമൺ പാറത്താഴം പ്രസിഡന്റായിട്ടുള്ള 'നവകേരള മലയാളി അസോസിയേഷൻ' (ഫ്‌ളോറിഡ), സന്തോഷ് തോമസ് പ്രസിഡന്റായിട്ടുള്ള 'മലയാളി അസോസയേഷൻ ഓഫ് മാനട്ടോബ' (കാനഡ) എന്നീ സംഘനകൾക്കാണ് പുതിയതായി ഫോമയിൽ അംഗത്വം ലഭിച്ചത്.
ചെയർമാൻ വിജി ഏബ്രഹാമിന്റെ നേതൃത്വത്തിൽ, സെക്രട്ടറി ടോജോ തോമസ്, കോർഡിനേറ്റർ തോമസ് കർത്തനാൽ, കമ്മിറ്റി അംഗങ്ങളായ ജോൺ പട്ടപതി, ചാക്കോച്ചൻ ജോസഫ് എന്നിവർ അടങ്ങിയ ഫോമാ ക്രെഡൻഷ്യൽസ് കമ്മിറ്റി സൂക്ഷ്മ പരിശോധനകൾക്കു ശേഷം നൽകിയ ശുപാർശ, ഫോമാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗീകരിക്കുകയായിരുന്നു.
ഇനിയും മറ്റുചില അസോസിയേഷനുകളുടെ അപേക്ഷകൾ ക്രെഡൻഷ്യൽസ് കമ്മിറ്റിയുടെ പരിഗണയിൽ ഉണ്ടെന്നും, ശുപാർശകൾ ലഭിക്കുന്നതനുസരിച്ചു അവർക്കും ഫോമയിൽ അംഗത്വം ലഭിക്കുന്നതാണെന്നും ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ പറഞ്ഞു. ഫോമാ അംഗസംഘടനകളുടെ എണ്ണം നൂറിൽ എത്തിക്കുക തന്റെ ഒരു ലക്ഷ്യമാണെന്നും അദ്ദേഹം പറഞ്ഞു.
പുതിയതായി ഫോമയിൽ അഫിലയേറ്റ് ചെയ്ത 'നവകേരള മലയാളി അസോസിയേഷൻ', 'മലയാളി അസോസിയേഷൻ ഓഫ് മാനട്ടോബ' എന്നീ രണ്ടു അസോസിയേഷനുകളെയും ഫോമയിലേക്ക് ഫാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി ഫോമാ ജനറൽ സെക്രട്ടറി ബൈജു വർഗീസ്, ട്രഷറർ സിജിൽ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലൂ പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോൾ ജോസ്, ജോയിന്റ് ട്രഷറർ അനുപമ കൃഷ്ണൻ എന്നിവർ അറിയിച്ചു.
ഷോളി കുമ്പിളുവേലി, പി.ആർ.ഒ, ഫോമ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്