900 കണ്ടിയിൽ റിസോർട്ടിലെ ഷെഡ് തകർന്ന് യുവതി മരിച്ച സംഭവം; രണ്ട് പേർ അറസ്റ്റിൽ

MAY 15, 2025, 9:18 PM

 കൽപ്പറ്റ: വയനാട് 900 കണ്ടിയിൽ റിസോർട്ടിലെ ഷെഡ് തകർന്നുവീണ് വിനോദ സഞ്ചാരി മരിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ.

 മേപ്പാടി 900 കണ്ടിയിലെ '900 വെഞ്ചേഴ്‌സ്' എന്ന റിസോർട്ടിൽ നിർമ്മിച്ച ഷെഡ് ആണ് തകർന്നുവീണത്.

അപകടത്തിൽ നിലമ്പൂർ അകമ്പാടം സ്വദേശിയായ നിഷ്മ മരണപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ അപകടത്തിലാണ് അറസ്റ്റ്.

vachakam
vachakam
vachakam

  റിസോർട്ട് മാനേജർ സ്വച്ഛന്ത്, സൂപ്പർവൈസർ അനുരാഗ് എന്നിവരെയാണ് മേപ്പാടി പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തത്.

ഇവർക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യാവകുപ്പ് ചുമത്തി കേസെടുത്തിരുന്നു. സംഭവത്തിൽ ദുരൂഹതയുണ്ടോയെന്നും പൊലീസ് പരിശോധിക്കും. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam