സംസ്ഥാനത്ത് 1157 അഭിഭാഷകർ പ്രാക്ടീസ് ചെയ്യാൻ യോഗ്യരല്ല: കാരണം ഇതാണ്

MAY 16, 2025, 12:04 AM

തിരുവനന്തപുരം: ബാബാര്‍ കൗണ്‍സിൽ ഓഫ് കേരള സംസ്ഥാനത്ത് പ്രാക്ടീസ് ചെയ്യാൻ യോഗ്യതയില്ലാത്ത അഭിഭാഷകരുടെ പട്ടിക പുറത്തുവിട്ടു. 

 1157 അഭിഭാഷകർ പ്രാക്ടീസ് ചെയ്യാൻ പൂര്‍ണ യോഗ്യരല്ലെന്നാണ് ബാര്‍ കൗണ്‍സിൽ വ്യക്തമാക്കുന്നത്. അഖിലേന്ത്യ ബാര്‍ പരീക്ഷ പാസാകാത്ത കേരളത്തിലെ അഭിഭാഷകരുടെ പട്ടികയാണ് പുറത്തുവിട്ടത്.

 കേരളത്തിൽ നിന്ന് 1157 പേരാണ് അഖിലേന്ത്യ ബാര്‍ പരീക്ഷ പാസാകാത്തവരായുള്ളതെന്നും ബാര്‍ കൗണ്‍സിൽ വ്യക്തമാക്കുന്നു.

vachakam
vachakam
vachakam

2010 മുതൽ അഭിഭാഷകരായി എന്‍ റോള്‍ ചെയ്തവര്‍ ആള്‍ ഇന്ത്യ ബാര്‍ എക്സാമിനേഷൻ (AIBE) പാസായിരിക്കണമെന്നാണ് ചട്ടം.

ഈ പരീക്ഷ പാസായവര്‍ക്ക് മാത്രമേ വക്കാലത്ത് ഏറ്റെടുക്കാൻ കഴിയുകയുള്ളു.  പാസാകാത്തവരുടെ പ്രാഥമിക പട്ടികയാണ് പുറത്തുവിട്ടതെന്നും ആക്ഷേപമുള്ളവര്‍ ഒരുമാസത്തിനകം അറിയിക്കണമെന്നുമാണ് ബാര്‍ കൗണ്‍സിൽ ഓഫ് കേരള പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam