കാരന്തൂർ: കാരന്തൂരിലെ മർകസ് യുനാനി ഹോസ്പിറ്റലിൽ സ്പെഷ്യൽ ഹിജാമ ക്യാമ്പിന് തുടക്കമായി. ക്യാമ്പ് ഈ മാസം 20 വരെ തുടരും. ജീവിതശൈലി രോഗങ്ങളുടെ ശമനത്തിനും രോഗപ്രതിരോധ ശേഷി വർധനവിനും സഹായകമാകുന്ന യുനാനി ചികിത്സാ രീതിയായ ഹിജാമ ഗവ. അംഗീകൃത ഡോക്ടർമാരുടെ മേൽനോട്ടത്തിലാണ് മർകസ് യുനാനിയിൽ ചെയ്യുന്നത്.
ഉറക്കക്കുറവും മാനസിക സമ്മർദ്ദവും അകറ്റുന്നതിന് ഫലപ്രദമായ മാർഗമായ ഹിജാമ, ക്യാമ്പ് വേളയിൽ പ്രത്യേക കിഴിവോടെയാണ് നിർവഹിക്കുന്നത്. ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും 9562213535 എന്ന നമ്പറിൽ വിളിക്കാം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്