മലപ്പുറം: മുസ്‌ലിം ലീഗ് ദേശീയ കമ്മിറ്റിയില്‍ വനിതകളെയും ഉള്‍പ്പെടുത്തി. പ്രൊഫസര്‍ ഖാദര്‍ മൊയ്തീന്‍ ദേശീയ അധ്യക്ഷനായും പി കെ കുഞ്ഞാലിക്കുട്ടി ജനറല്‍ സെക്രട്ടറിയായും തുടരും. പി വി അബ്ദുള്‍ വഹാബ് എംപിയാണ് ട്രഷറര്‍.
വനിത ലീഗ് ദേശീയ പ്രസിഡന്റായിരുന്ന ചെന്നൈയില്‍ നിന്നുള്ള ഫാത്തിമ മുസഫര്‍, വനിത ലീഗ് ദേശീയ സെക്രട്ടറിയായിരുന്ന വയനാട് നിന്നുള്ള ജയന്തി രാജന്‍ എന്നിവരാണ് ദേശീയ കമ്മിറ്റിയില്‍ ഇടംനേടിയത്.
ദലിത് വിഭാഗത്തില്‍പ്പെട്ട, വയനാട് ഇരുളം സ്വദേശിയായ ജയന്തി നിലവില്‍ വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റാണ്
ജയന്തി രാജനെയും ഫാത്തിമ മുസഫറിനെയും തെരഞ്ഞെടുത്തത് പാര്‍ട്ടിയുടെ സ്ത്രീ-ദളിത് മുന്നേറ്റങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരുന്ന തീരുമാനമാണെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സ്ത്രീ, പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനം എല്ലാ കാലത്തും മുസ്‌ലിം ലീഗിന്റെ സുപ്രധാന അജണ്ടകളില്‍ ഒന്നായിരുന്നെന്നും മാതൃ സംഘടനയ്‌ക്കൊപ്പം പോഷക ഘടകങ്ങളിലും ഇത് നടപ്പാക്കിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്