ട്രംപ് ഭരണകൂടത്തിന്റെ പുതിയ വിദ്യാഭ്യാസ പദ്ധതി: രക്ഷിതാക്കൾക്ക് വലിയ ആശ്വാസമായി 'നാഷണൽ സ്‌കൂൾ ചോയ്‌സ്' ഓപ്ഷൻ

OCTOBER 8, 2026, 4:59 AM

വാഷിംഗ്ടൺ: അമേരിക്കയിലെ പ്രൈവറ്റ്, ഹോംസ്‌കൂൾ വിദ്യാർത്ഥികൾക്ക് ഫെഡറൽ സ്‌കോളർഷിപ്പുകൾ ലഭ്യമാക്കുന്നതിനുള്ള 'എഡ്യൂക്കേഷൻ ഫ്രീഡം ടാക്‌സ് ക്രെഡിറ്റ് ' പദ്ധതി ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചു. അടുത്ത വർഷം ജനുവരി 1 മുതൽ നിലവിൽ വരുന്ന ഈ പദ്ധതി ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സ്‌കൂൾ ചോയ്‌സ് വിപുലീകരണമാണെന്ന് വിദ്യാഭ്യാസ സെക്രട്ടറി ലിൻഡ മക്മാഹൻ വ്യക്തമാക്കി.

കുട്ടികളുടെ ആവശ്യങ്ങൾക്കനുസരിച്ച് മികച്ച വിദ്യാലയങ്ങളോ പഠന സേവനങ്ങളോ ട്യൂഷനോ തിരഞ്ഞെടുക്കാൻ ഈ പദ്ധതി വഴി കുടുംബങ്ങൾക്ക് അവസരം ലഭിക്കും. സ്‌കോളർഷിപ്പ് ഗ്രാന്റിംഗ് ഓർഗനൈസേഷനുകൾ മുഖേനയാണ് ഫണ്ടുകൾ വിതരണം ചെയ്യുന്നത്. ഇതിലൂടെ ദശലക്ഷക്കണക്കിന് കുട്ടികൾക്ക് അവരുടെ തപാൽ കോഡോ, കുടുംബ വരുമാനം തുടങ്ങിയ അതിരുകളില്ലാതെ മികച്ച വിദ്യാഭ്യാസം ഉറപ്പാക്കാൻ സാധിക്കുമെന്നാണ് ഭരണകൂടത്തിന്റെ വിലയിരുത്തൽ. എന്നാൽ പദ്ധതിക്കെതിരെ അധ്യാപക യൂണിയനുകളിൽ നിന്നും ഇതിനകം വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam