ടി.എം.എസ് വോളിബോൾ: ടൊറന്റോ ടൈറ്റൻസ് ജേതാക്കൾ

APRIL 29, 2026, 6:34 AM

ടൊറന്റോ: ടൊറന്റോ മലയാളി സമാജം സംഘടിപ്പിച്ച വോളിബോൾ മത്സരത്തിൽ ടൊറന്റോ ടൈറ്റൻസ് ജനറൽ കാറ്റഗറി ജേതാക്കളും ടൊറന്റോ ഏസസ് റണ്ണർ അപ്പും ആയി. 40 പ്ലസ് കാറ്റഗറിയിൽ ലണ്ടൻ ഫാൽക്കൺസ് ജേതാക്കളും നയാഗ്ര പാന്തേഴ്‌സ് റണ്ണർ അപ്പും ആയി.


ജനറൽ കാറ്റഗറിയിൽ 8 ടീമുകളും 40 പ്ലസ് കാറ്റഗറിയിൽ 12 ടീമുകളും ആയിരുന്നു മത്സരിച്ചത്. ടൂർണമെന്റിന്റെ ഉദ്ഘാടനം നിർവഹിച്ചത് മെഗാ സ്‌പോൺസർ ടോമി കോക്കാട്ട്. ടി.എം.എസ് പ്രസിഡന്റ് ജോസഫ് മാത്യു, സെക്രട്ടറി സജ്ജീവ് എബ്രാഹം ചാക്കോ, ട്രസ്റ്റി ബോർഡ് ചെയർ ജോൺ പി ജോൺ, 40 പ്ലസ് മത്സരത്തിന്റെ സ്‌പോൺസർ അക്വിനാസ് വിൻസെന്റ്, അഗസ്റ്റിൻ തോമസ് എന്നിവർ മത്സരത്തോടനുബന്ധിച്ച് നടന്ന ഉദ്ഘാടന സമ്മേളനത്തിൽ സംസാരിച്ചു.

vachakam
vachakam
vachakam


ടി.എം.എസ് പ്രസിഡന്റ് ജോസഫ് മാത്യു, സെക്രട്ടറി സജ്ജീവ് എബ്രാഹം ചാക്കോ, ട്രഷറർ അഗസ്റ്റിൻ തോമസ്, മെഗാ സ്‌പോൺസർ ടോമി കോക്കാട്ട്, ട്രസ്റ്റി ബോർഡ് ചെയർ ജോൺ പി ജോൺ, ബാബു, സ്‌കറിയ തോമസ്, ജോസ്‌കുട്ടി ജോസഫ്, സന്തോഷ് ജേക്കബ്ബ്, ഷിബു ജോൺ, സിജു അപ്പോയി എന്നിവർ ചേർന്ന് സമ്മാനദാനം നിർവഹിച്ചു.


vachakam
vachakam
vachakam

അജി മാത്യു, ഇസ്മയിൽ, സെബി ജോസഫ്, സുബിൻ സ്‌കറിയ, ഉമ്മച്ചൻ മാത്യു എന്നിവർ മത്സരത്തിന് നേതൃത്വം നൽകി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam