കൊച്ചി: മലയാള സിനിമാ മേഖലയിൽ മുൻപെങ്ങുമില്ലാത്ത വിധമാണ് പലവിധ വാദപ്രതിവാദങ്ങൾ ഉടലെടുക്കുന്നത്. നടി അൻസിബ ഹസൻ അമ്മ സംഘടനയിൽ നിന്ന് രാജിവെച്ചതും അതിന് പിന്നാലെ ടിനി ടോമിനെതിരെ രംഗത്ത് വന്നതും കാര്യങ്ങൾ വഷളാക്കി, ഇപ്പോൾ ഇതുസംബന്ധിച്ച വാട്സാപ്പ് ചാറ്റുകൾ പുറത്ത് വരുകയാണ്.
നടി അന്‍സിബ ഹസന്‍ നടന്‍ ടിനി ടോമിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ സാധൂകരിക്കുന്ന വാട്ട്‌സ്ആപ്പ് ചാറ്റുകളാണ് പുറത്ത് വന്നിരിക്കുന്നത്. അന്‍സിബയുടെ പരാതി 'ഊള കേസ്' ആണെന്ന് ടിനി ടോം പറയുന്ന വാട്ട്‌സ്ആപ്പ് ചാറ്റാണ് പുറത്തുവന്നത്. മുതിര്‍ന്ന താരങ്ങളെ വിഷയത്തില്‍ ഇടപെടുത്താതെ ശ്രദ്ധിക്കണമെന്നും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരായ രാജീവും രാജേഷും പറഞ്ഞ രഹസ്യങ്ങള്‍ പുറത്തുപറയുന്നില്ലെന്നും ടിനി ടോം ചാറ്റില്‍ പറയുന്നുണ്ട്.
'ദയവുചെയ്ത് വ്യക്തിപരമായിട്ടുളള ഊള കേസുകള്‍ പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി തീര്‍ക്കുക. സ്‌പോണ്‍സര്‍മാരുമായി കൂട്ടി കുഴയ്‌ക്കേണ്ട. മലര്‍ന്നു കിടന്ന് തുപ്പുന്നവര്‍ സൂക്ഷിക്കുക. അമ്മ സീനിയേഴ്‌സിനെ ഇടപെടുത്താതെ സൂക്ഷിക്കുക. പരിധികള്‍ വിടുന്നു, ഇത്തരം മെസേജുകള്‍ ഇവിടെ വരുന്നത് അവസാനിപ്പിക്കണം' എന്നാണ് ടിനി ടോം വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ പറഞ്ഞത്.
ഇതിന് അന്‍സിബ ഹസന്റെ മറുപടിയും പുറത്തുവന്ന ചാറ്റിലുണ്ട്. 'അമ്മയിലെ സീനിയേഴ്‌സിനെ കാര്യങ്ങള്‍ ബോധിപ്പിക്കുമെന്ന ടിനി ടോമിന്റെ ഭീഷണി സ്വാഗതം ചെയ്യുന്നു. വസ്തുതകള്‍ അവര്‍ അറിയട്ടെ. സംഘടനയിലെ ഒരു വൈസ് പ്രസിഡന്റ് ജോയിന്റ് സെക്രട്ടറിക്കെതിരെ കേസ് കൊടുക്കുന്ന സാഹചര്യം ഉണ്ടാകുമ്പോള്‍ അത് മാന്യമായി ചര്‍ച്ച ചെയ്ത് തീര്‍ക്കേണ്ട ഉത്തരവാദിത്തം ഭരണനേതൃത്വത്തിനാണ്. അത് ചെയ്യാന്‍ കഴിയാത്ത നേതൃത്വത്തിന്റെ പരാജയം മറച്ചുവെക്കാന്‍ എന്നെ കുറ്റക്കാരിയാക്കി തീര്‍ക്കാമെന്ന് ടിനി കരുതേണ്ട. വ്യക്തിഹത്യയും അശ്ലീലാരോപണങ്ങളും ഇവിടെ നടന്നപ്പോള്‍ പ്രതികരിക്കാത്തവര്‍ ഇപ്പോള്‍ 'നിലവാരം' പ്രസംഗിക്കുന്നത് ഇരട്ടത്താപ്പാണ്.
മലന്ന് കിടന്ന് തുപ്പുക തുടങ്ങിയ പ്രയോഗങ്ങള്‍ നിങ്ങളുടെ സംസ്‌കാരമായിരിക്കാം. മെമ്മറി കാര്‍ഡ് വിവാദത്തില്‍ ചെയ്തതുപോലെ ഈ വിഷയത്തിലും നിഷ്പക്ഷമായ ഒരു അന്വേഷണ കമ്മിറ്റിയെ നിയമിക്കാന്‍ ഞാന്‍ വെല്ലുവിളിക്കുന്നു. സത്യാവസ്ഥ പുറത്തുവരുമ്പോള്‍ മനസിലാകുമല്ലോ ആരുടെ മുഖത്താണ് തുപ്പല്‍ വീഴുന്നതെന്ന്. സത്യസന്ധമായി നില്‍ക്കുന്ന എനിക്ക് ആരെയും ഭയപ്പെടേണ്ട സാഹചര്യമില്ല' എന്നായിരുന്നു ടിനി ടോമിന് അന്‍സിബ നല്‍കിയ മറുപടി. ഇതിന് 'ഭീഷണി ഇങ്ങനെയല്ല കുട്ടീ, കണ്‍ട്രോളര്‍മാരായ രാജീവ് കുടപ്പനക്കുന്നും രാജേഷ് നെയ്യാറ്റിന്‍കരയും എന്നോട് പറഞ്ഞിട്ടുളള കാര്യങ്ങള്‍ ഞാന്‍ ഇവിടെ പറയാന്‍ ഉദ്ദേശിക്കുന്നില്ല. എനിക്ക് ഒട്ടും പേടിക്കാനില്ല. ഈ നാറിയ വര്‍ത്താനത്തിന് ഞാനില്ല. ബെസ്റ്റ് ടീംസ്', എന്ന് ടിനി ടോമും മറുപടി നല്‍കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
