പമ്പയിൽ വസ്ത്രങ്ങൾ ഉപേക്ഷിച്ചാൽ പിഴ :  പിഴ അടച്ചില്ലെങ്കിൽ പ്രോസിക്യൂഷൻ നടപടി 

NOVEMBER 22, 2026, 9:30 AM

 ശബരിമല: പമ്പയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നതിന് കർശന നിരോധനം ഏർപ്പെടുത്തി. അധികൃതർ പലതവണ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും എതിർപ്പുകൾ മറികടന്ന് പലരും വസ്ത്രം ഉപേക്ഷിക്കുന്ന പതിവുണ്ടായിരുന്നു. ഈ പതിവ് തുടരുന്നതിനാലാണ് പിഴയും, കർശന നിരോധനം മറികടന്നാൽ പ്രോസിക്യൂഷൻ നടപടിയും നേരിടേണ്ടിയും വരുന്നത്. 

 പമ്പയിൽ വസ്ത്രം ഉപേക്ഷിച്ചാൽ 5000 രൂപ വരെ പിഴ. പിഴ അടച്ചില്ലെങ്കിൽ പ്രോസിക്യൂഷൻ നടപടി നേരിടേണ്ടിവരും. ദിവസവും ടൺ കണക്കിന് വസ്ത്രങ്ങളാണ് പമ്പയിൽ നിന്ന് നീക്കേണ്ടി വരുന്നത്. പമ്പാ ഡ്യൂട്ടി രജിസ്ട്രേറ്റ്, സ്പെഷ്യൽ ഓഫീസർ, പെരുനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവർക്ക് പിഴ ഈടാക്കാൻ അധികാരം. പമ്പയിൽ പരിശോധന ശക്തിപ്പെടുത്തും.

 ശബരിമല എഡിഎം ആണ് ഉത്തരവ് പുറത്തിറക്കിയത്. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും വസ്ത്രം ഉപേക്ഷിക്കുന്നത് തുടരുന്ന സാഹചര്യത്തിലാണ് നടപടി.

vachakam
vachakam
vachakam

 നവംബർ 22 മുതൽ രണ്ടു മാസത്തേക്കാണ് നിരോധന ഉത്തരവ്. മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലയളവിൽ പമ്പ നദിയിലെയും സ്നാന ഘട്ടങ്ങളിലെയും മലിനീകരണം തടയുന്നത് ലക്ഷ്യമിട്ടാണ് ശബരിമല എ.ഡി.എം ദിലീപ് കെ. കൈനിക്കരയുടെ ഉത്തരവ്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam