കൊച്ചി: ഭാരത് മാതാ കോളേജില്‍ സഹപാഠികളുടെയും അധ്യാപകരുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസില്‍ അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു.
മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതിന് പിന്നില്‍ കൂടുതല്‍ ആളുകള്‍ക്ക് പങ്ക് ഉണ്ടെന്നും ആരോപണമുണ്ട്. ഇതിലും അന്വേഷണം വ്യാപിപ്പിക്കും.
തൃക്കാക്കര സിഐയുടെ നേതൃത്വത്തിലാണ് എസ്‌ഐടി രൂപീകരിച്ചത്. സൈബര്‍ പൊലീസ് അംഗങ്ങളും സംഘത്തിലുണ്ട്. സൈബര്‍ കുറ്റകൃത്യങ്ങളില്‍ വിശദമായ അന്വേഷണം ലക്ഷ്യമിട്ടാണ് സൈബര്‍ പൊലീസിനെയും ഉള്‍പ്പെടുത്തി എസ്‌ഐടി രൂപീകരിച്ചത്.
പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്ത കോളേജിലെ വിദ്യാര്‍ത്ഥി കൂടിയായ പ്രതി ശ്രീഹരി ടെലഗ്രാമിലൂടെ നഗ്നചിത്രങ്ങള്‍ വിറ്റത് പണം വാങ്ങിയെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പണമിടപാടുകളുടെ വിവരങ്ങള്‍ അന്വേഷണസംഘം പരിശോധിച്ചുവരികയാണ്. ഫോണ്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
