തൊടുപുഴ നഗരസഭ ചെയർമാൻ രാജിവെച്ചു

JULY 27, 2024, 1:23 PM

ഇടുക്കി: കൈക്കൂലി കേസിൽ പ്രതിയായ തൊടുപുഴ നഗരസഭ ചെയർമാൻ സനീഷ് ജോർജ് രാജിവെച്ചു.

സമരങ്ങളെ തുടർന്നല്ല രാജിയെന്നും സ്വതന്ത്ര കൗൺസിലറായി തുടരുമെന്നും സനീഷ് ജോർജ്ജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കേസിൽ പ്രതിയായതോടെ സനീഷ് ജോർജിനുള്ള പിന്തുണ എൽഡിഎഫ് പിൻവലിച്ചിരുന്നു. സനീഷ് ജോർജിനെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം മറ്റന്നാൾ പരിഗണിക്കാൻ ഇരിക്കുന്നതിന് മുന്നോടിയായാണ് രാജി. 

vachakam
vachakam
vachakam

  അവിശ്വാസം വരുമ്പോൾ തന്നെ അറിയുന്ന സഹ പ്രവർത്തകർക്ക് സമ്മർദം ഉണ്ടാകും. ഇതെല്ലാം കണക്കിൽ എടുത്താണ് രാജിവെക്കുന്നത്.

ഒരു രീതിയിലും അഴിമതിക്ക് കൂട്ട് നിന്നിട്ടില്ല. അന്നത്തെ സംസാരത്തിൽ വലിയ നാക്ക് പിഴ പറ്റി. ഇതുവരെ ആരോടും കൈക്കൂലി വാങ്ങിയിട്ടില്ലെന്നും സനീഷ് ജോർജ്ജ് പറഞ്ഞു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam