അമേരിക്കന്‍ സാമ്പത്തിക ഭൂപടത്തില്‍ മുന്‍പെങ്ങുമില്ലാത്തവിധം വലിയൊരു മാറ്റം സംഭവിക്കുകയാണ്. പടിഞ്ഞാറന്‍ തീരത്തെ പ്രമുഖ സംസ്ഥാനങ്ങളില്‍ നിന്ന് സാമ്പത്തിക തലസ്ഥാനമായ ഫ്‌ളോറിഡയിലേക്ക് ശതകോടീശ്വരന്മാര്‍ കൂട്ടത്തോടെ ചേക്കേറുന്നു. ഈ നികുതി രക്ഷാപ്രയാണത്തിന് പിന്നില്‍ കേവലം പ്രകൃതി ഭംഗിയോ മനോഹരമായ കാലാവസ്ഥയോ മാത്രമല്ല, വന്‍തോതിലുള്ള സാമ്പത്തിക സമവാക്യങ്ങളുമുണ്ട്. കാലിഫോര്‍ണിയയും വാഷിംഗ്ടണും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്ന പുതിയ സമ്പത്ത് നികുതിയാണ് സാങ്കേതിക വിദ്യയിലെയും വ്യവസായ രംഗത്തെയും വന്‍തോക്കുകളെ തെക്കോട്ട് തിരിയാന്‍ പ്രേരിപ്പിക്കുന്നത്.
സാങ്കേതിക ഭീമന്മാരായ ലാറി പേജ്, സെര്‍ജി ബ്രിന്‍, മാര്‍ക്ക് സക്കര്‍ബര്‍ഗ്, ജെഫ് ബെസോസ് എന്നിവരും ബിസിനസ് പ്രമുഖനായ ഹോവാര്‍ഡ് ഷ ടരവൗഹ്വേഉം ഈ പലായനത്തിന്റെ മുന്‍നിരയിലുണ്ട്. പുതിയ നികുതി നിയമങ്ങള്‍ പ്രാബല്യത്തില്‍ വരും മുന്‍പ് തന്നെ ഇവര്‍ കാലിഫോര്‍ണിയയും വാഷിംഗ്ടണും വിട്ട് ഫ്‌ളോറിഡയില്‍ വന്‍തോതില്‍ റിയല്‍ എസ്റ്റേറ്റ് നിക്ഷേപങ്ങള്‍ നടത്തിക്കഴിഞ്ഞു. ഈ വമ്പന്‍മാരുടെ മാറ്റം വെറുമൊരു വിലാസം മാറലല്ല, മറിച്ച് അതത് സംസ്ഥാനങ്ങളുടെ ഖജനാവിലേക്ക് എത്തേണ്ട കോടിക്കണക്കിന് ഡോളറിന്റെ വരുമാന ചോര്‍ച്ച കൂടിയാണ്.
കാലിഫോര്‍ണിയ നിര്‍ദ്ദേശിച്ച ബില്യണെയര്‍ ടാക്‌സ് ആക്ട് പ്രകാരം അവിടുത്തെ അതിസമ്പന്നരില്‍ നിന്ന് തങ്ങളുടെ മൊത്തം അറ്റാദായത്തിന്റെ 5 ശതമാനം ഒറ്റത്തവണ നികുതിയായി ഈടാക്കാന്‍ ലക്ഷ്യമിട്ടിരുന്നു. എന്നാല്‍ ഈ തുക ഈടാക്കുന്നതിന് മുന്‍പ് തന്നെ വമ്പന്‍മാര്‍ സംസ്ഥാനം വിട്ടതോടെ, പ്രതീക്ഷിച്ചിരുന്ന വരുമാനത്തിന്റെ നാലിലൊന്ന് അതായത് ഏകദേശം 29 ബില്യണ്‍ ഡോളറോളം നികുതി തുകയാണ് സംസ്ഥാനങ്ങള്‍ക്ക് നഷ്ടമാകുന്നത്. ഈ പലായനത്തിന്റെ അനന്തരഫലങ്ങള്‍ ഇരുവശത്തും വ്യക്തമായി പ്രകടമാണ്.
ഒരു വശത്ത്, ഫ്‌ളോറിഡയ്ക്ക് ഇത് സുവര്‍ണ്ണാവസരമാണ് സമ്മാനിക്കുന്നത്. വ്യക്തിഗത ആദായനികുതിയോ ക്യാപിറ്റല്‍ ഗെയിന്‍സ് നികുതിയോ ഇല്ലാത്ത ഫ്‌ളോറിഡ, ബിസിനസ് സൗഹൃദ അന്തരീക്ഷത്തിലൂടെ വന്‍തോതില്‍ വിദേശ-ആഭ്യന്തര നിക്ഷേപങ്ങളെ ആകര്‍ഷിക്കുന്നു. മിയാമിയിലെയും പാം ബീച്ചിലെയും അള്‍ട്രാ-ലക്ഷ്വറി റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ കല്‍പ്പിതമല്ലാത്ത കുതിച്ചുചാട്ടമാണ് ഉണ്ടാകുന്നത്. കോടികള്‍ വിലമതിക്കുന്ന വാട്ടര്‍ഫ്രണ്ട് ബംഗ്ലാവുകളും കൊട്ടാര സമാനമായ എസ്റ്റേറ്റുകളും അതിവേഗം വിറ്റഴിയുന്നു. ഒപ്പം സിറ്റാഡെല്‍ പോലുള്ള മുന്‍നിര കമ്പനികള്‍ തങ്ങളുടെ ആസ്ഥാനം മിയാമിയിലേക്ക് മാറ്റുന്നത് പ്രാദേശിക തൊഴിലവസരങ്ങളും അടിസ്ഥാന സൗകര്യ വികസനവും വര്‍ദ്ധിപ്പിക്കുന്നു.
മറുവശത്ത് ഈ പ്രയാണം വന്‍കിട സംസ്ഥാനങ്ങള്‍ക്ക് വലിയ തിരിച്ചടിയാണ് നല്‍കുന്നത്. സാമ്പത്തിക സമത്വം ഉറപ്പാക്കാനും ആരോഗ്യ രംഗവും വിദ്യാഭ്യാസവും ശക്തിപ്പെടുത്താനും ലക്ഷ്യമിട്ട് നിര്‍ദ്ദേശിച്ച നിയമങ്ങള്‍, സമ്പന്നരെ പൂര്‍ണ്ണമായും സംസ്ഥാനത്ത് നിന്ന് അകറ്റുന്ന അവസ്ഥയിലെത്തിച്ചു. സാമ്പത്തിക അടിത്തറ ശക്തമാക്കാന്‍ കൊണ്ടുവന്ന നികുതി പരിഷ്‌കാരങ്ങള്‍ ഒടുവില്‍ വന്‍ സാമ്പത്തിക നഷ്ടത്തിലേക്ക് വഴിമാറുന്ന വൈപരീത്യമാണ് ഇവിടെ കാണാനാകുന്നത്.
രാജ്യത്തെ നികുതി നയങ്ങളും അതിസമ്പന്നരുടെ തന്ത്രപരമായ തീരുമാനങ്ങളും തമ്മിലുള്ള ഈ പോരാട്ടം വരുംദിവസങ്ങളില്‍ കൂടുതല്‍ ശക്തമാകുമെന്ന കാര്യത്തില്‍ സംശയമില്ല. സാമ്പത്തിക സുരക്ഷിതത്വവും ജീവിത സൗകര്യങ്ങളും വാഗ്ദാനം ചെയ്യുന്ന സണ്‍ഷൈന്‍ സ്റ്റേറ്റിലേക്ക് ഈ പണച്ചാക്കുകളുടെ പ്രവാഹം തുടരുമ്പോള്‍, വന്‍കിട സംസ്ഥാനങ്ങള്‍ തങ്ങളുടെ നികുതി നയങ്ങള്‍ പുനപരിശോധിക്കാന്‍ നിര്‍ബന്ധിതരാവുകയാണ്.
English Summary
Driven by proposed billionaire and high-earner wealth taxes in West Coast states like California and Washington, ultra-wealthy titans—including Larry Page, Sergey Brin, Mark Zuckerberg, Jeff Bezos, Larry Ellison, Ken Griffin, Peter Thiel, and Howard Schultz—are migrating to Florida, carrying tens of billions of dollars in potential tax revenues with them. Florida's lack of state income and capital gains taxes, coupled with its business-friendly climate, has fueled a massive boom in Miami’s ultra-luxury real estate market, highlighted by record-breaking property acquisitions, mega-compound developments, and corporate headquarters relocations to exclusive enclaves like Indian Creek Island and Palm Beach. While Florida reaps the windfall of influxing capital and development, West Coast states face staggering losses in anticipated revenue meant for public healthcare, education, and infrastructure, underscoring a dramatic economic shift as high-net-worth individuals prioritize tax efficiency and favorable regulatory environments.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
