മിൽവാക്കി: സെന്റ് ആന്റണി സീറോമലബാർ മിഷനിൽ വിശുദ്ധ അന്തോണീസ് സഹദായുടെ പ്രധാനതിരുനാൾ 2026 ജൂൺ 21 ഞായറാഴ്ച ഭക്തിനിർഭരമായി ആഘോഷിക്കും. തിരുനാൾദിനം ഞായറാഴ്ച ഉച്ചകഴിഞ്ഞു 02:45നു മിൽവാക്കി സെന്റ് തെരേസ് പള്ളിയിൽ (9525 W Bluemound Rd, Milwaukee WI 53226) നടക്കുന്ന ആഘോഷപൂർവ്വകമായ കുർബാന, ഷിക്കാഗോ സെന്റ് തോമസ് സീറോമലബാർ രൂപത ബിഷപ് എമെരിറ്റ്സ് അഭിവന്ദ്യ മാർ ജേക്കബ് അങ്ങാടിയത്ത് പിതാവിന്റെ മുഖ്യകാർമ്മികത്വത്തിൽ നടക്കും.
വിസ്കോൺസിനിലെ സീറോമലബാർസഭാ വൈദീകർ സഹകാർമ്മികർ ആയിരിക്കും. തിരുനാൾ കുർബാനയെ തുടർന്ന് ലദീഞ്, പ്രദക്ഷിണം എന്നിവ നടക്കും. തുടർന്ന് പാരിഷ് ആഡിറ്റോറിയത്തിൽ കലാപരിപാടികൾ, സ്നേഹവിരുന്ന് എന്നിവ ഉണ്ടായിരിക്കും.മെത്രാഭിഷേക രജതജൂബിലി ആഘോഷിക്കുന്ന അഭിവന്ദ്യ അങ്ങാടിയത്ത് പിതാവിന് വിസ്കോസിൻ സീറോമലബാർ സമൂഹം ആശംസകൾ അർപ്പിക്കും.
തിരുനാളിനോടനുബന്ധിച്ചു നടത്തുന്ന പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിൽ ഇടവകാംഗങ്ങളായ നെയ്തൻ തോമസ് ഇലവനാൽ, ഡാനിയേൽ ജോൺ പോൾ & ആൻ മേരി ജോൺ പോൾ കൈതവളപ്പിൽ, ജെറാർഡ് ഗിൽസൺ പയ്യപ്പിള്ളി എന്നിവർ ആദ്യകുർബാന സ്വീകരിക്കും.
തിരുനാളിൽ പങ്കെടുത്തു വിശുദ്ധന്റെ അനുഗ്രഹവും ആത്മീയ നവീകരണവും പ്രാപിക്കാൻ ഏവരെയും ക്ഷണിക്കുന്നതായി വിസ്കോൺസിൻ സീറോമലബാർ മിഷൻ ഡയറക്ടർ റവ. ഫാ. നവീൻ പള്ളൂരത്തിൽ പറഞ്ഞു.
തിരുനാളിനുവേണ്ട ഒരുക്കങ്ങൾ പൂർത്തിയായതായി തിരുനാൾ കമ്മറ്റി കൺവീനർ വിൻസെന്റ് സക്കറിയാസ്, ട്രസ്റ്റിമാരായ രഞ്ജു ജോസ്, തോമസ് ഡിക്രൂസ്, സൂസൻ സുജിൽ എന്നിവർ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
